നടി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ പേളി മാണി ഇപ്പോൾ യൂട്യൂബ് വ്ളോഗർമാർക്കിടയിലെ മിന്നും താരം കൂടിയാണ്. യൂട്യൂബ് വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ പേളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പേളിയുടെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമായി ഭർത്താവ് ശ്രീനിഷും മകൾ നിലയുമുണ്ട്.
വിവാഹനിശ്ചയ ദിവസത്തെ ഓർമകൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പേളി കുറിച്ച് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “3 വർഷം മുൻപ്, ഈ ദിവസം…. ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് തോന്നിയ ഈ മനുഷ്യനുമായി കൈകോർത്തതിൽ എത്രമാത്രം സന്തോഷവതിയായിരുന്നുവെന്ന് ഞാനിപ്പോഴും ഓർക്കുന്നു,”
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂർണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാർച്ചിൽ ഇരുവർക്കും ഒരു മകൾ പിറന്നു. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.