scorecardresearch

സുമലതാന്റി ഫാൻസ് അസോസിയേഷൻ തുടങ്ങി ആരാധകർ; ഒറ്റ ദിവസം കൊണ്ട് 2.4 മില്യൺ കടന്ന് പേളിയുടെ വീഡിയോ

പ്രെഗ്നൻസി അനൗൺസ് ചെയ്തുകൊണ്ട് പേളി പങ്കുവച്ച വീഡിയോ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്

പ്രെഗ്നൻസി അനൗൺസ് ചെയ്തുകൊണ്ട് പേളി പങ്കുവച്ച വീഡിയോ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്

author-image
Entertainment Desk
New Update
Pearle Maaney| Pearle Maaney Pregnancy Reveal video| Pearly Maani

പേളി മാണി

സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പേളി മാണി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ പേളി എപ്പോഴും മുൻപിലാണ്. ക്രിയേറ്റീവിറ്റി തുളുമ്പുന്ന പേളിയുടെ വ്ളോഗുകളും സരസമായ സംഭാഷണവുമൊക്കെ വലിയ ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2.6 മില്യണോളം സബ്സ്ക്രൈബേഴ്സുണ്ട് പേളിയുടെ യൂട്യൂബ് ചാനലിന്. ഇൻസ്റ്റഗ്രാമിൽ 3.7 മില്യൺ ഫോളോവേഴ്സും. മണിക്കൂറുകൾ കൊണ്ടാണ് പേളിയുടെ വീഡിയോകൾ വൈറലായി മാറുന്നത്.

Advertisment

കഴിഞ്ഞ ദിവസം, തന്റെ രണ്ടാമത്തെ പ്രെഗ്നൻസി അനൗൺസ് ചെയ്തുകൊണ്ട് പേളി ഷെയർ ചെയ്ത വീഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രസകരമായൊരു സ്കിറ്റൊരുക്കിയാണ് പേളി താൻ ഗർഭിണിയാണെന്ന വാർത്ത ആരാധകരെ അറിയിച്ചത്. സുമലതാന്റി എന്ന കഥാപാത്രമായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. ഡബ്ബിൾ റോളിലാണ് വീഡിയോയിൽ പേളി പ്രത്യക്ഷപ്പെട്ടത്. കുശുമ്പും പരദൂഷണവും ഗോസിപ്പുമൊക്കെയുള്ള അയൽക്കാരി സുമലതാന്റിയെന്ന കഥാപാത്രത്തെയും ചിരിയുണർത്തും വിധം അവതരിപ്പിക്കാൻ പേളിയ്ക്ക് കഴിഞ്ഞു.

എന്തായാലും വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ 'സുമലതാന്റി ഫാൻസ് അസോസിയേഷൻ' രൂപപ്പെട്ടിരിക്കുകയാണ്. പേളിയ്ക്ക് വരുന്ന കമന്റുകളിലെല്ലാം സുമലതാന്റിയ്ക്കും പ്രത്യേക പരാമർശമുണ്ട്. 'Sumucrush2023 എന്ന ഐഡിയ്ക്ക് ഇപ്പോൾ വലിയ ഫാൻബേസായി' എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

Advertisment

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയായ പേളി മാണി സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരമാണ്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ പേളിഷ് എന്നാണ് ഈ താരജോഡികൾക്ക് പേരു നൽകിയിരിക്കുന്നത്. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: