scorecardresearch

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, എന്നെ തന്നെ വീണ്ടും സ്നേഹിച്ചു തുടങ്ങിയ ദിനങ്ങളാണിത്; വികാരനിർഭരമായ കുറിപ്പുമായി പേളി

ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു പേളി

ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു പേളി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pearle Maaney Social Media FI 1

പേളി മാണി | ഫൊട്ടോ: ഇൻസ്റ്റഗ്രാം

മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും അവതാരകയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു. കരിയറിൽ മാത്രമല്ല, ജീവിതത്തിലും വിജയിച്ചൊരാളാണ് പേളി മാണി എന്നു പറയാനാവും.

Advertisment

'ബിഗ് ബോസ്' മലയാളത്തിന്റെ ആദ്യ സീസണിലൂടെ പരിചയപ്പെട്ട നടൻ ശ്രീനിഷാണ് പേളിയുടെ ഭർത്താവ്. നില,  നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. അമ്മ, ഭാര്യ എന്നീ നിലകളിലെല്ലാം താനെത്രത്തോളം സന്തോഷവതിയാണെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പേളി പങ്കുവച്ചിട്ടുണ്ട്. 

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പേളി പോസ്റ്റ് ചെയ്ത വൈകാരികമായ ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. 

Also Read: കഴിഞ്ഞ 4 വർഷം എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി; ശ്രദ്ധേയമായി പേളിയുടെ കുറിപ്പ്

"നമ്മുടെ ഉള്ളിൽ ചികിൽസ ആവശ്യമാണെന്ന് നാം പോലും തിരിച്ചറിയാത്ത ചില ഭാഗങ്ങളെ അവർ സുഖപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കും... എനിക്കുണ്ടായ ഒരു നഷ്ടത്തോട് വിടപറയാനും അത് അംഗീകരിക്കാനും ഈ യാത്രയിലൂടെ എനിക്ക് സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു... ദൈവനിശ്ചയവുമായി ഞാൻ പൊരുത്തപ്പെട്ടു. കൂടാതെ നമ്മളെ വിധിക്കാത്ത, എപ്പോഴും കൂടെയുള്ള സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്... എങ്കിൽ പോലും... യാതൊരുവിധ അടയാളപ്പെടുത്തലുകളും ഇല്ലാത്തപ്പോൾ നിങ്ങൾ ആരാണ്...? നിങ്ങൾക്ക് കേവലം നിങ്ങളായിരിക്കാൻ കഴിഞ്ഞാൽ എങ്ങനെയായിരിക്കും? ഈ യാത്ര എന്നെ സംബന്ധിച്ച് അതാണ്.. വെറും പേളി ആയിരിക്കുക എന്നത്...: പേളി പറയുന്നു.

"എന്നെത്തന്നെ വീണ്ടും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക... എന്നെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക... എന്റെ പേടികളെ അഭിമുഖീകരിക്കുകയും എന്റെ മുറിപ്പാടുകളെ നെഞ്ചേറ്റുകയും ചെയ്യുക... അവയല്ലേ എന്നെ 'ഞാൻ' ആക്കിയത്.

Also Read: അമ്മയുടെ കാർബൺ കോപ്പി തന്നെ മക്കൾ; വൈറലായി ത്രോബാക്ക് ചിത്രങ്ങൾ

ഈ ചെറിയ അവധിക്കാലം ഇതിനകം തന്നെ എന്നെ സുഖപ്പെടുത്തിക്കഴിഞ്ഞു. ജീവിതം യഥാർത്ഥത്തിൽ ലളിതമാണെന്ന് ഇത് എന്നെ പഠിപ്പിച്ചു... എല്ലായിപ്പോഴും നന്ദിയുള്ളവരായിരിക്കുക എന്നത് മാത്രമാണ് നമ്മുടെ കടമ. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു..." എന്നാണ് പേളി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം യാത്രയുടെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകുകയാണ് പേളി മാണി.

Also Read: എൻ്റെ ജീവിതത്തിൽ കിട്ടിയ ഭാഗ്യം; 6 വർഷത്തെ സൗഹൃദം ആഘോഷമാക്കി ഈ മരുമകളും അമ്മായിയമ്മയും

തന്റെ ശരീരത്തിലെ ഓരോ പാടുകളും അടയാളങ്ങളും ഓരോ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നതെന്നും, മറ്റുള്ളവരുടെ പരിഹാസങ്ങളല്ല മറിച്ച് സ്വന്തം ശരീരത്തോടുള്ള ആദരവാണ് പ്രധാനമെന്നും പേളി പറയുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച ശരീരമാണ് തന്‍റേതെന്നും പേളി വെളിപ്പെടുത്തി.  

'ഹീലിങ് ഫ്രം വിത്തിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പേളി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. 

Read More: രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: