scorecardresearch

ലോകം എന്ത് പറഞ്ഞാലും മാറ്റമില്ല, അവസാന ശ്വാസം വരെ ശ്രീനി എന്നു വിളിച്ചുകൊണ്ടേയിരിക്കും: പേളി മാണി

എല്ലാവരും പറയും ഞാനെപ്പോഴും ശ്രീനി, ശ്രീനി എന്നു വിളിക്കുന്നുവെന്ന്, എന്റെ അവസാന ശ്വാസം വരെ ഞാൻ അത് പൂർണ്ണഹൃദയത്തോടെ ചെയ്യും: പേളി മാണി 

എല്ലാവരും പറയും ഞാനെപ്പോഴും ശ്രീനി, ശ്രീനി എന്നു വിളിക്കുന്നുവെന്ന്, എന്റെ അവസാന ശ്വാസം വരെ ഞാൻ അത് പൂർണ്ണഹൃദയത്തോടെ ചെയ്യും: പേളി മാണി 

author-image
Entertainment Desk
New Update
Pearle Maaney

പ്രേക്ഷകർ നെഞ്ചിലേറ്റിയ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളിയുടെ ജീവിതത്തിലെ ഓരോ നേട്ടത്തിന്റെയും പിന്നിൽ നെടുംതൂണായി ശ്രീനിഷുമുണ്ട്. പേളി മാണി ഷോയുടെ മുഖവും പ്രോഡ്യൂസറുമാകുമ്പോൾ, അതിന്റെ പിന്നിലെ എല്ലാ സംവിധാനങ്ങളും ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നത് ശ്രീനിഷ് തന്നെയാണ്. 

Advertisment

Also Read: അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ

അഭിമുഖങ്ങളിലായാലും, റീലുകളിലായാലും, വ്ളോഗുകളിലായാലും പേളിയുടെ നാവിൽ എപ്പോഴും ‘ശ്രീനി’ എന്ന പേരുണ്ടാകും. ചിലർ അതിനെ വിമർശിക്കും, ചിലർ ചോദ്യം ചെയ്യും. എന്നാൽ പേളിക്ക് അതിനെക്കുറിച്ച് ഒരു സംശയവും ഇല്ല. ഇൻസ്റ്റഗ്രാമിൽ ശ്രീനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് അതിനു പേളി നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

“അവൻ എന്റേതാണ്, ഞാൻ അവന്റെ ഒരേയൊരു ആളാണ്. ചിലർ പറയും, ഞാൻ അവനെ എപ്പോഴും പ്രോമോട്ട് ചെയ്യുന്നു, പ്രശംസിക്കുന്നു, അവനെക്കുറിച്ച് മാത്രം സംസാരിക്കുന്നു എന്ന്. അതെ, ഞാൻ അത് ചെയ്യുന്നു. എന്റെ അവസാന ശ്വാസം വരെ, പൂർണ്ണഹൃദയത്തോടെ തന്നെ ചെയ്യും. കാരണം ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ എന്റെ ലോകമാണ്. അതിനോട് പൊരുത്തപ്പെടുന്നതാണ് നല്ലത്.”

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

പേളിക്ക് വേണ്ടി സ്വപ്നങ്ങൾ ഒരുക്കിയും, അവൾ തിളങ്ങുമ്പോൾ അഭിമാനത്തോടെ പിന്നിൽ നിന്ന് നോക്കിയും, ഒരിക്കലും ശ്രദ്ധ തേടാതെ കൂടെയുണ്ടാവുകയാണ് ശ്രീനിഷ്. സ്നേഹവും വിശ്വാസവും പിന്തുണയും ചേർന്നാൽ ഒരു ബന്ധം എത്ര ശക്തമാകുമെന്ന് പേളിയും ശ്രീനിയും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

Also Read: ഫാമിലി മുഴുവൻ ഇവിടെയുണ്ട്; നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം ജിം സെൽഫിയുമായി  അഹാന

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: