പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് മകൾ നിലയും. നിലയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണാൻ പേളി ആരാധകർക്ക് ഏറെയിഷ്ടമാണ്. ഷോപ്പിംഗ് കഴിഞ്ഞ് വരുന്ന പേളിയുടെയും നിലയുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നിലയെ ഷോപ്പിംഗ് കാർട്ടിലിരുത്തി തള്ളികൊണ്ടുപോവുകയാണ് പേളി. ഷോപ്പിംഗ് കാർട്ടിലെ യാത്ര ഏറെ ആസ്വദിക്കുന്നുണ്ട് നിലയും.
കഴിഞ്ഞ മാസമായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.