മലയാളത്തിൽ നിന്നും ഒരു നടി കൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധേയയായ പേളി മാണിയാണ് ‘ലുഡോ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസുവാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു.
Read more: ഞങ്ങൾ പാട്ട് പാടും കേൾക്കും, ഇടയ്ക്ക് കുഞ്ഞ് അനങ്ങും; ഗർഭകാല വിശേഷങ്ങളുമായി പേളി
ട്രെയിലറിന് മലയാളി പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി പറയുകയാണ് പേളി മാണി. ചിത്രത്തിൽ മലയാളി നഴ്സിന്റെ വേഷമാണ് തനിക്കെന്നും പേളി പറയുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നവംബർ 12 ന് നെറ്റ്ഫ്ലിക്സ് വഴി ചിത്രം റിലീസ് ചെയ്യും.
ഡാർക്ക് കോമഡി പരീക്ഷണചിത്രമാണ് ‘ലുഡോ’. രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരും ചിത്രത്തിലുണ്ട്.
ബോളിവുഡിലെ തന്റെ ആദ്യ ഷോട്ട് അഭിഷേക് ബച്ചനൊപ്പമായിരുന്നുവെന്നും വളരെ കൂളായൊരു വ്യക്തിയാണ് അഭിഷേക് എന്നും മുൻപൊരിക്കൽ പേളി പറഞ്ഞിരുന്നു. “അദ്ദേഹം എന്നെയെപ്പോഴും ചാച്ചി എന്നു വിളിക്കും, ഞാനത് ചേച്ചി എന്നു തിരുത്തികൊണ്ടേയിരുന്നു,” അഭിഷേകിനൊപ്പമുള്ള അനുഭവങ്ങൾ പേളി പങ്കുവയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പേളി. ബിഗ് ബോസിൽ ഇരിക്കുമ്പോഴാണ് അനുരാഗ് ബസു ചിത്രത്തിൽ നിന്നും ഓഫർ വരുന്നതെന്നനും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നുമാണ് പേളി പറഞ്ഞത്.
Read more: അന്ന് മമ്മൂക്ക മമ്മിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു: പേളി മാണി