ലോക്ഡൗൺ കാലത്ത് അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നത് പലപ്പോഴും കുട്ടികളെയാണ്. കളിക്കാൻ കൂട്ടുകാരൊന്നുമില്ലാത്തതിനാൽ വലിയ ബോറടിയിലാണ് മിക്ക വീടുകളിലും കുട്ടികൾ. ടിവി കണ്ടും മൊബൈൽ ഗെയിമിൽ കളിച്ചും സമയം കളയുന്ന കുട്ടികളുടെ ശ്രദ്ധമാറ്റി എങ്ങനെ അവരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താം എന്ന ഗവേഷണത്തിലാണ് പല രക്ഷിതാക്കളും. അങ്ങനെ ക്വാറന്‍റയിൻകാലത്ത് കുട്ടിക്കൂട്ടത്തെ മെരുക്കാനായി പലയടവുകൾ പഴറ്റിയിരിക്കുന്ന അമ്മമാർക്കായി രസകരമായൊരു വീഡിയോ സമർപ്പിക്കുകയാണ് പേളി മാണി. ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ എന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

 

View this post on Instagram

 

Dedicated to all Mothers and Kids

A post shared by Pearle Maaney (@pearlemaany) on

വേറിട്ടൊരു കൊറോണ സന്ദേശവുമായെത്തി പേളി മുൻപും ശ്രദ്ധ നേടിയിരുന്നു. ഒരു കാർട്ടൂൺ കഥാപാത്രത്തിനെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് പേളി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

Read more: വേറിട്ടൊരു കൊറോണ സന്ദേശം; ഈ നടിയെ മനസിലായോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook