അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. ‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐപിഎസ് ഓഫീസറായാണ് അജിത് വേഷമിടുന്നത്.
‘വലിമൈ’യുടെ ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒപ്പം മലയാളികൾക്ക് കൗതുകം ജനിപ്പിക്കുന്ന ഒരു സർപ്രൈസ് കൂടിയുണ്ട് ചിത്രത്തിൽ. നടിയും അവതാരകയുമായ പേളി മാണിയും ചിത്രത്തിലുണ്ട്. നടൻ ദിനേശ് പ്രഭാകരനാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം.
അജിത്തിന് നന്ദി പറഞ്ഞ് പേളിയും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
‘വലിമൈ’ യിലൂടെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. തീപ്പാറുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രം കാത്തുവച്ചിരിക്കുന്നതെന്ന സൂചന തരുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.