/indian-express-malayalam/media/media_files/uploads/2023/07/Pearle-Maaney-1.jpg)
പേളി മാണി
പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ജൂൺ അവസാനവാരം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്.
വ്യത്യസ്തമായ കണ്ടന്റുകളിലൂടെ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ പേളി മാണി, ഷസാം, എം ഫോർ ടെക്ക്. അൺബോക്സിങ്ങ് ഡ്യൂഡ്, സുജിത്ത് ഭക്തൻ തുടങ്ങിയ പത്തോളം യൂട്യൂബർമാർക്കെതിരെ ആയിരുന്നു നടപടി.
റെയ്ഡിനെ പ്രതിപാദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ പേളി ഷെയർ ചെയ്ത രസകരമായൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐടി ടീം തന്റെ ലുഡോ എന്ന ഹിന്ദി ചിത്രം കണ്ടുകാണുമെന്നും അതുകൊണ്ടാണ് റെയ്ഡിനെത്തിയതെന്നും പേളി കുറിക്കുന്നു.'
"അടുത്തിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നിരുന്നു. പിന്നീട് ഞാനറിഞ്ഞു… അവർ Netflixൽ LUDO കണ്ടു, എന്റെ കഥാപാത്രം ഷീജ റിയൽ ആണെന്നു കരുതി. ലുഡോ നെറ്റ്ഫ്ളിക്സിൽ കാണൂ, അപ്പോൾ നിങ്ങൾക്കെന്റെ ജോക്ക് പിടികിട്ടും," എന്നാണ് ത്രെഡ്സിൽ പേളി മാണി കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2023/07/Pearle-Maaney.jpg)
അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിൽ ഷീജ തോമസ് എന്ന മലയാളി കഥാപാത്രത്തെയാണ് പേളി അവതരിപ്പിച്ചത്. ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് ഷീജ. റെയ്ഡിനെ ലുഡോയുമായി രസകരമായ രീതിയിൽ ബന്ധപ്പെടുത്തുകയാണ് പേളി.
ലൈഫ്സ്റ്റൈൽ, ഫാഷൻ, ട്രാവൽ തുടങ്ങി വളരെ രസകരമായ വ്ളോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. മകൾ നിലയ്‌ക്കൊപ്പമുള്ള വീഡിയോകളും പേളി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് പേളിയ്ക്കുള്ളത്. കുറച്ച് നാളുകൾക്ക് മുൻപാണ് പേളി യൂട്യൂബ് കണ്ടന്റുകൾ ചെയ്യുന്നതിനായി സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.