ഞാൻ പ്രതീക്ഷിക്കുന്നതും സംഭവിക്കുന്നതും; നിലയുടെ വിശേഷങ്ങളുമായി പേളി

പേരന്റിംഗ് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് പേളി

Pearle Maaney, Pearle Maaney daughter nila, Pearle Maaney mothers day, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

മകൾ നില ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. ഗർഭകാലം മനോഹരമായൊരു കാലഘട്ടമായി ആസ്വദിച്ച പേളി, പേരന്റിംഗ് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പേളി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, നിലയ്ക്ക് ഒപ്പമുള്ള ഏതാനും പുതിയ ചിത്രങ്ങളാണ് പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്നതും, യാഥാർത്ഥ്യവും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കരയുന്ന നിലയെ ആണ് ചിത്രത്തിൽ കാണാനാവുക.

മകൾക്കായി ഒരുക്കിയ മുറിയുടെ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവച്ചിട്ടുണ്ട്.

മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറിയും പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു.

Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ

പ്രസവശേഷമുളള തന്റെ വയറിനെക്കുറിച്ചും കഴിഞ്ഞ ദിവസം പേളിയൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ഈ വയര്‍ തനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പേളി പറഞ്ഞത്.

”പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയർ. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോൾ.

ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം. ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മർദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങൾക്കാവശ്യമുളള സമയമെടുക്കുക. നിങ്ങൾ ഒരു ഓട്ടത്തിലല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.”

നടിയും അവതാരകയുമായ പേളിയും നടൻ ശ്രീനിഷും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ വച്ചാണ് പ്രണയത്തിലാവുന്നത്. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഇരുവരും അടുത്തിടെ രണ്ടാം വിവാഹവാർഷികം ആഘോഷമായി കൊണ്ടാടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney expectation vs reality photo with daughter nila

Next Story
കിംഗ് ഖാനൊപ്പം അരങ്ങേറ്റം, ആരാധകരെ വേദനിപ്പിച്ച് പടിയിറക്കം; ഒരേ ഒരു സിനിമ കൊണ്ട് ഇന്നും ഓർമിക്കപ്പെടുന്ന നായികGayatri Joshi, Gayatri Joshi latest photo, Gayatri Joshi swades, swades actress latest pics, Gayatri Joshi vikas oberoi latest pics, ഗായത്രി ജോഷി, വികാസ് ഒബ്റോയ്, സ്വദേശ്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com