പേളി മാണിയെ പോലെ തന്നെ സോഷ്യൽ ലോകത്തെ താരമാണ് മകൾ നിലയും. നില ബേബിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. മകളുടെ ജനനം മുതൽക്കുള്ള എല്ലാ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ, കുഞ്ഞു സാന്റയെ പോലെ അണിഞ്ഞൊരുങ്ങിയ നിലയുടെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.