അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയായ പേളി മാണിയുടെ ജന്മദിനമാണ് ഇന്ന്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി. പിറന്നാൾ ദിനത്തിൽ പേളി പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്. ഭൂമിയിലെ 31 വർഷത്തെ മനോഹരമായ ജീവിതത്തിന നന്ദി പറയുകയാണ് പേളി.

“വലിയൊരു കേക്ക് കഷ്ണത്തോടെ ആരംഭിക്കുന്നു. അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളുടെ 31 വർഷങ്ങൾ… സ്നേഹത്തിന്റെ 31 വർഷങ്ങൾ…. ഉയർച്ചകളുടെയും താഴ്ചകളുടെയും 31 വർഷങ്ങൾ… ദൈവസ്നേഹത്തിന്റെ 31 വർഷങ്ങൾ… ഭാഗ്യത്തിന്റെയും അനുഗ്രഹത്തിന്റെയും 31 വർഷങ്ങൾ…. 1989 മുതൽ ജീവിതം ആസ്വദിക്കുന്നു… നൂറു വർഷങ്ങൾ കൂടി ഇനിയും പോവാനുണ്ട്. എനിക്ക് സന്തോഷ ജന്മദിനം…. എന്നെ ഏറ്റവും സ്പെഷ്യൽ ആക്കുന്നവനൊപ്പം,” ഭർത്താവ് ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുുവച്ചു കൊണ്ട് പേളി കുറിക്കുന്നു.

പിറന്നാൾ ദിനത്തിൽ പേളിയ്ക്ക് ആശംസയുമായി ശ്രീനിഷും എത്തിയിട്ടുണ്ട്. ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. “വളരെയധികം കഴിവുള്ള, പ്രചോദിപ്പിക്കുന്ന, നിർഭയയായ, എല്ലാം തുറന്നുപറയുന്ന, നിഷ്കളങ്കയായ, കരുതലുള്ള, ഹൃദയത്തെ സ്പർശിക്കുന്ന, ദയാലുവായ, ഒരേസമയം സ്നേഹമുള്ളവളും ബഹുമാനമുള്ളവളുമായ, ഏറെ അനുയോജ്യയായ എന്റെ ഭാര്യയ്ക്ക്, ജീവിതത്തിലെ കൂട്ടുകാരിയ്ക്ക്, എന്റെ ചുരുളമ്മയ്ക്ക് ജന്മദിനാശംസകൾ. കൂടുതൽ തിളങ്ങാൻ സ്നേഹവും അനുഗ്രഹങ്ങളും നിനക്ക് ലഭിക്കട്ടെ. നീ ആരാണോ അതുപോലെ ഇരിക്കുക, മറ്റുള്ളവരെ പ്രചോദിപ്പിക്കുക, നിന്റെ കഴിവുകൾ ലോകത്തിന് കാണിച്ചുകൊടുക്കുക, മറ്റുള്ളവരെ രസിപ്പിക്കുക, എല്ലാറ്റിനുമുപരി നീ പറയുംപോലെ സമാധാനവും സ്നേഹവും സംഗീതവും പ്രചരിപ്പിക്കുക,” ശ്രീനിഷ് കുറിക്കുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.

കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹവാർഷിക ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പേളിയും ശ്രീനിഷും. അടുത്തിടെ ലോക്ക്‌ഡൗണിനിടയിൽ ഇരുവരും വിവാഹവാർഷികവും ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Pearle Srinish wedding anniversary

Photo: Pearle Maaney/ Instagram

Pearle Srinish wedding anniversary

Pearle Srinish wedding anniversary

Pearle Srinish wedding anniversary

Pearle Srinish wedding anniversary

Photo: Pearle Maaney/ Instagram

 

View this post on Instagram

 

Okay now say eeeee @jiksonphotography

A post shared by Pearle Maaney (@pearlemaany) on

 

View this post on Instagram

 

Okay Im going to bug and hug you for the rest of my life… okay.. okay? Ooookay… cuddles jiksonphotography

A post shared by Pearle Maaney (@pearlemaany) on

സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ‘സത്യ എന്ന പെൺകുട്ടി’യിലാണ് ശ്രീനിഷ് അഭിനയിച്ചുവരുന്നത്. അതേസമയം, ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി മാണി. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ് ബസുവിന്റെ ഹിന്ദി ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡിൽ അരങ്ങേറ്റം. ഡാർക്ക് കോമഡിയായ ഈ പരീക്ഷണചിത്രത്തിൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read more: കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അല്ല; പേളി ചോദിച്ചാൽ അലക്സ പറയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook