മനോഹരമായ നമ്മുടെ യാത്ര; ശ്രീനിയ്ക്ക് സർപ്രൈസ് ഒരുക്കി പേളി

ശ്രീനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പേളി ഒരുക്കിയ വീഡിയോ ശ്രദ്ധ നേടുന്നു

Pearle Maaney, Srinish Aravind, Srinish birthday, Pearle video

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീടിനകത്തു നിന്നു തുടങ്ങിയ പേളി, ശ്രീനിഷ് പ്രണയം മുതലിങ്ങോട്ട് വലിയൊരു ആരാധകവൃന്ദം തന്നെ ഇവർക്കുണ്ട്. ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.

Read more: ഞാൻ പ്രതീക്ഷിക്കുന്നതും സംഭവിക്കുന്നതും; നിലയുടെ വിശേഷങ്ങളുമായി പേളി

ഇപ്പോഴിതാ, ശ്രീനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പേളി ഒരുക്കിയ ഒരു വീഡിയോ ആണ് പേളിഷ് ആരാധകരുടെ ഹൃദയം കവരുന്നത്. “എന്റെ പ്രിയപ്പെട്ട ഭർത്താവിന് ജന്മദിനാശംസകൾ. ഇന്ന്, നമ്മുടെ യാത്ര എത്ര മനോഹരമായിരുന്നു എന്നതിനെ കുറിച്ച് ഒരു റീക്യാപ്പ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവനെനിക്കെത്രമാത്രം പ്രിയപ്പെട്ടവനാണെന്നും. അതിനാൽ ഞാൻ കുറേ മനോഹരമായ നിമിഷങ്ങൾ ചേർത്തുവച്ച് ഒരു വീഡിയോ ഒരുക്കുന്നു. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്, ഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരുപാട് ഓർമകൾ ഞങ്ങളുടെ മനസ്സിൽ നിലനിൽക്കും,” പേളി കുറിക്കുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. അടുത്തിടെയാണ് ഇരുവർക്കും മകൾ പിറന്നത്. മകൾ നിലയുടെ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

Read more: ‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney birthday wishes to srinish aravind video

Next Story
ഈ ലുക്ക് എങ്ങനെയുണ്ട്; പുതിയ ഹെയർ സ്റ്റൈലുമായി കനിഹKaniha, കനിഹ, Kaniha photos, kaniha family, kaniha latest photos, kaniha movies
The moderation of comments is automated and not cleared manually by malayalam.indianexpress.com