Latest News

നില മോൾക്കും ശ്രീനിഷിനുമൊപ്പം ബർത്ത്ഡേ ആഘോഷിച്ച് പേളി; വീഡിയോ

അമ്മയായതിനു ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കുകയാണ് പേളി

Pearle Maaney, Pearle Maaney birthday, Pearle Maaney daughter nila, Pearle Maaney mothers day, pearle daughter nila, pearle nila, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയായ പേളി മാണിയുടെ ജന്മദിനമാണ് ഇന്ന്. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി. പേളിയുടെ പിറന്നാൾ ദിനമായ ഇന്ന് കുടുംബത്തോടൊപ്പം ബർത്ത്ഡേ ആഘോഷിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്.

”ഹാപ്പി ബർത്ത്ഡേ മൈ ഡിയർ പൊണ്ടാട്ടി” എന്ന ക്യാപ്‌ഷനുമായാണ് ശ്രീനിഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകൾ നിലയും ഇവരുടെ ഒപ്പം വിഡിയോയിലുണ്ട്.

രാവിലെ പേളിക്ക് ജന്മദിനാശംസകൾ നൽകി ശ്രീനിഷ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. “എന്റെ സുന്ദരിയായ പൊണ്ടാട്ടിയ്ക്ക്, ഞങ്ങളുടെ നില കുട്ടിയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ. നിന്റെ പിറന്നാൾ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞാനെല്ലാം ചെയ്യും. ലവ് യൂ ചുരുളമ്മേ,” എന്നായിരുന്നു ശ്രീനിഷ് കുറിച്ചത്.

അമ്മയായതിനു ശേഷമുള്ള ആദ്യ പിറന്നാൾ നിലയ്ക്ക് ഒപ്പം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് പേളി. “ലിറ്റിൽ സൺഷൈനിനൊപ്പമുള്ള എന്റെ പിറന്നാൾ പ്രഭാതം,” എന്ന ക്യാപ്ഷനോടെ മകൾക്കൊപ്പമുള്ള ഒരു ചിത്രവും പേളി ഷെയർ ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. അടുത്തിടെയാണ് ഇരുവർക്കും മകൾ പിറന്നത്.

Read more: ‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney birthday srinish wishes latest photos

Next Story
ഒരു ലക്ഷം രൂപ മാസവരുമാനമുണ്ട്, സുഹാനയെ കല്യാണം കഴിപ്പിച്ച് തരുമോ?: ഗൗരി ഖാനോട് യുവാവ്Suhana Khan, shah rukh khan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com