/indian-express-malayalam/media/media_files/uploads/2023/07/Pearle-Ahaana.png)
ത്രെഡ്സിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച് താരങ്ങൾ, Photo: Ahaana Krishna & Pearle Maaney/ Instagram
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാള സിനിമയിലെ താരങ്ങളെല്ലാം. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം തങ്ങളുടെ സാന്നിധ്യം അറിയിച്ച താരങ്ങൾ ത്രെഡ്സെന്ന പുതിയ പ്ലാറ്റ്ഫോമിലേക്ക് ചേക്കേറിയിരിക്കുകയാണ്. വ്യാഴാഴ്ച്ച രാവിലെ മുതൽ താരങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിറയുന്നത് ത്രെഡ്സിലേക്കുള്ള ലിങ്കാണ്.
നടിയും യൂട്യൂബറുമായ പേളി മാണിയാണ് ത്രെഡ്സിലേക്ക് സ്വാഗതം ചെയ്തുള്ള ലിങ്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആദ്യം പങ്കുവച്ചത്. ത്രെഡ്സെത്തി എന്ന നോട്ടിഫിക്കേഷൻ കേട്ടാണ് താൻ എഴുന്നേറ്റതെന്നാണ് പേളി പറയുന്നത്. പിന്നീട് നിറഞ്ഞത് പേളിയുടെ രസകരമായ വാചകങ്ങളാണ്.
ട്വിറ്ററിൽ ഞാനെപ്പോഴും ബാക്ക്ബെഞ്ചറായിരുന്നു ത്രെഡ്സിൽ ഫ്രെണ്ട് ബെഞ്ചറാകാൻ ഞാൻ പൊരുതുകയാണ്,കുറച്ച് ദിവസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു ലൂഡോ ചിത്രത്തിലെ എന്റെ കഥാപാത്രം കണ്ട് ഞാൻ ശരിക്കും അങ്ങനെയാണെന്ന് അവർ വിചാരിച്ചു, ത്രെഡ്സിനെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്തെല്ലാമാണ് തുടങ്ങിയ ത്രെഡ്സാണ് പേളി കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.43.52-PM.jpeg)
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.43.51-PM-1.jpeg)
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.43.51-PM.jpeg)
പേളിയുടെ സജീവമാകുന്നത് കണ്ട് താരത്തെ കേരളത്തിലെ ത്രെഡ്സ് ഉപഭോക്താക്കളുടെ സംസ്ഥാന പ്രസിഡന്റാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. പേളി മാത്രമല്ല നമിത പ്രമോദ്, അഹാന കൃഷ്ണ യൂട്യൂബറായ അപർണ തോമസ് എന്നിവരും ത്രെഡ്സിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.45.06-PM.jpeg)
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.44.56-PM.jpeg)
/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-06-at-5.44.45-PM.jpeg)
ട്വിറ്ററിന് വെല്ലുവിളിയായാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ബുധനാഴ്ച (ഇന്ത്യയില്‍ വ്യാഴാഴ്ച) പുതിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ത്രെഡ്സ് അവതരപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ”ടെക്സ്റ്റ് അധിഷ്ഠിത സംഭാഷണ ആപ്പ്” ആണ് ത്രെഡ്സ് എന്ന് മെറ്റാ പറയുന്നു. ത്രെഡ്സ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് നേടിയത്.
ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് ശേഷം ക്രമരഹിതമായ തീരുമാനങ്ങളുടെ ഒരു പരമ്പരയില്‍ പ്രതിസന്ധി നേരിടുന്ന ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ആദ്യ ഏഴ് മണിക്കൂറിനുള്ളില്‍ ത്രെഡ്സ് 10 ദശലക്ഷം വരിക്കാരെ നേടിയതായി സക്കര്‍ബര്‍ഗ് അവകാശപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.