/indian-express-malayalam/media/media_files/uploads/2023/07/Pearle-Maaney-11.jpg)
പേളി മാണി
അടുത്തിടെയാണ് നടിയും അവതാരകയും സോഷ്യൽ മീഡിയ താരവുമായ പേളി മാണി തന്റെ രണ്ടാമത്തെ പ്രെഗ്നൻസി അനൗൺസ് ചെയ്തത്. മകൾ നിലയ്ക്കു കൂട്ടായി ഒരനിയനോ അനിയത്തിയോ എത്തുന്നതും കാത്തിരിപ്പാണ് പേളിയും ശ്രീനിയും.
ആരാധകരുമായി ഏറ്റവും അടുത്ത സൗഹൃദം പങ്കിടുന്ന സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാൾ കൂടിയാണ് പേളി മാണി. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പേളി സമയം കണ്ടെത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പേളി നടത്തിയ സംവാദമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പേളിയുടെ പ്രെഗ്നൻസി വിശേഷങ്ങളായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
എത്ര മാസമായി? വയർ കാണുമ്പോൾ ഇരട്ടക്കുട്ടികളാണെന്നു തോന്നുന്നു?
"എനിക്കു വലിയ വയറുണ്ട്. പക്ഷേ തീർച്ചയായും ഇരട്ടക്കുട്ടികളല്ല. സാധാരണ ചില സ്ത്രീകൾക്ക് രണ്ടാമത്തെ പ്രഗ്നൻസി സമയത്ത് ആദ്യമാസങ്ങളിൽ തന്നെ ഇത്രയും വയറു കാണിക്കാറുണ്ട്," എന്നാണ് പേളി കുറിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/image-30.png)
ഗർഭകാലത്ത് ഏതുതരം ഭക്ഷണങ്ങൾ കഴിക്കാനാണ് ആഗ്രഹം?
"സ്പൈസിയായ എന്തും കഴിക്കാൻ ഞാനിഷ്ടപ്പെടുന്നു. അതാണ് എന്റെ പ്രഗ്നൻസി കാർവിംഗ്സ്," പേളിയുടെ മറുപടിയിങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/07/Pearle-Maaney-10.jpg)
ജോലിയും നിലയും ഈ പ്രഗ്നൻസിയും എല്ലാം ഒന്നിച്ചെങ്ങനെ മാനേജ് ചെയ്യുന്നു?
"ഞാനതിനെ ഒരു ജോലിയായി കാണുന്നില്ല. എനിക്കെന്റെ ജോലി ഇഷ്ടമാണ്. എനിക്കെന്റെ കുഞ്ഞിനെയുമിഷ്ടമാണ്. നിങ്ങൾ എന്തിനെയെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ ഓട്ടോമാറ്റിക് ആയി നിങ്ങൾക്ക് ആവശ്യമായ ഊർജവും കരുത്തും വന്നുചേരും. പക്ഷേ ഞാനും പെർഫെക്റ്റല്ല. എനിക്കുമുണ്ട് പ്രശ്നങ്ങൾ, പക്ഷേ ഞാനതിനെ മറികടക്കുകയും മുന്നോട്ടു തന്നെ ചലിക്കുകയും ചെയ്യുന്നു."
/indian-express-malayalam/media/media_files/uploads/2023/07/Pearle-Maaney-Nila.jpg)
സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പേളി മാണി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ പേളി എപ്പോഴും മുൻപിലാണ്. ക്രിയേറ്റീവിറ്റി തുളുമ്പുന്ന പേളിയുടെ വ്ളോഗുകളും സരസമായ സംഭാഷണവുമൊക്കെ വലിയ ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2.6 മില്യണോളം സബ്സ്ക്രൈബേഴ്സുണ്ട് പേളിയുടെ യൂട്യൂബ് ചാനലിന്. ഇൻസ്റ്റഗ്രാമിൽ 3.7 മില്യൺ ഫോളോവേഴ്സും. മണിക്കൂറുകൾ കൊണ്ടാണ് പേളിയുടെ വീഡിയോകൾ വൈറലായി മാറുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us