/indian-express-malayalam/media/media_files/uploads/2022/02/Pearle-2.jpg)
സോഷ്യൽ മീഡിയയുടെ താരമാണ് പേളി മാണി. വലിയൊരു ആരാധകവൃന്ദം തന്നെ പേളിയ്ക്കുണ്ട്. ആരാധകരുടെ സ്നേഹത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്തൊരാൾ കൂടിയാണ് പേളി.
ട്രോളുകളെയും ട്രോളന്മാരെയും കുറിച്ച് ഒരു അഭിമുഖത്തിനിടെ പേളി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന അവതാരകന്റെ ചോദ്യത്തിന് 'ഇപ്പോൾ ട്രോളുകൾ വല്ലാതെ മിസ്സ് ചെയ്യുന്നു'വെന്നായിരുന്നു പേളിയുടെ മറുപടി. നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ എന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടതാണ്, ഞാനൊരുപാട് എൻജോയ് ചെയ്തിരുന്നു അതൊക്കെ. ഇപ്പോൾ അതൊക്കെ മിസ്സ് ചെയ്യുന്നു, എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ?," എന്നായിരുന്നു ചിരിയോടെ പേളി ട്രോളന്മാരോട് ചോദിച്ചത്.
അവതാരകയായി താൻ അരങ്ങേറ്റം കുറിക്കും മുൻപ് ഡാഡി പറഞ്ഞ വാക്കുകളാണ് ട്രോളുകളെയും വിമർശനങ്ങളെയുമൊക്കെ പോസ്റ്റീവായി കാണാനും പക്വതയോടെ നേരിടാനും തന്നെ സഹായിച്ചതെന്നും പേളി പറയുന്നു.
"ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് വന്ന സമയത്ത് ഡാഡി എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം, ഇത് നിന്റെ കൺട്രോളിൽ നിൽക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്സ് ചെയ്യാൻ നിനക്ക് പക്വത ഉണ്ടെങ്കിൽ മാത്രമേ ഈ ഇൻഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റി, ടാലന്റ് ഒക്കെ സെക്കന്ററിയാണ്, ഏറ്റവും പ്രധാനം ആളുകളുമായി ഡീൽ ചെയ്യാൻ പഠിക്കുകയെന്നതാണ്. വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോൾ ചിലപ്പോൾ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണല്ലോ, നമ്മൾ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കിൽ വണ്ടിയെടുത്ത് പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ഇക്കാര്യത്തിൽ എന്റെ പോളിസി ഇതാണ്. ഇതെല്ലാം ഇതിന്റെ ഭാഗമാണ്," പേളി പറയുന്നു.
അജിത്ത് നായകനാകുന്ന 'വലിമൈ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് പേളി ഇപ്പോൾ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ പേളിയും അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 24ന് ചിത്രം തീയറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us