ബോളിവുഡ് താരം കങ്കണ രണൌട്ടിനൊപ്പം പ്രവർത്തിക്കാനാവില്ലെന്ന കാരണത്താൽ സിനിമ നിരസിക്കുന്നു എന്ന് പ്രശസ്ത ഛായാഗ്രാഹകൻ പിസി ശ്രീരാം.
ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ്. ശ്രീറാമിന്റെ ട്വീറ്റ് ഇങ്ങനെ: “ഒരു സിനിമ നിരസിച്ചിട്ടുണ്ട്, കങ്കണയായിരുന്നു അതിൽ നായിക. ഉള്ളിന്റെ ഉള്ളിൽ എനിക്ക് എന്തോ ഒരു അസ്വസ്ഥതയുണ്ടായിരുന്നു. എന്റെ നിലപാട് ഞാൻ ആ സിനിമാപ്രവർത്തകരോട് വിശദീകരിച്ചു. അവർ എന്നെ മനസ്സിലാക്കി. ചില നേരങ്ങളിൽ ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യുക, അവർക്ക് എന്റെ ആശംസകൾ.”
Had to reject a film as it had Kangana Ranaut as the lead .Deep down i felt uneasy and explained my stand to the makers and they were understanding. Some times its only abt what feels right . Wishing them all the best.
— pcsreeramISC (@pcsreeram) September 8, 2020
കങ്കണയുടെ ആദ്യ തമിഴ് ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാൾ കൂടിയാണ് പിസി ശ്രീറാം. ഛായാഗ്രാഹകൻ കൂടിയായ ജീവയാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രീകരണം പകുതിയായപ്പോൾ ജീവയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് പിസി ശ്രീറാമും ജീവയുടെ അസിസ്റ്റന്റ് ജി കെ മണികണ്ഠനും ഭാര്യ അനീസും ചേർന്നാണ് സംവിധായകന് ആദരവ് എന്ന രീതിയിൽ ചിത്രം പൂർത്തിയാക്കിയത്.
നടന്‍ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും മയക്കുമരുന്ന് മാഫിയക്ക് എതിരെയുമൊക്കെ രൂക്ഷവിമർശനങ്ങളുമായി കങ്കണ രംഗത്തു വന്നിരുന്നു. മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വിറ്റെര്‍ പരാമര്‍ശവും വലിയ ചര്‍ച്ചകള്‍ക്ക് ഇടം വെച്ചു.
Read more: കങ്കണ എന്റെ സുഹൃത്തായിരുന്നു, ഈ പുതിയ കങ്കണയെ എനിക്കറിയില്ല: അനുരാഗ് കശ്യപ്