scorecardresearch

ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് അവാർഡ് ഇല്ല

82-ാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്

82-ാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്

author-image
Entertainment Desk
New Update
movies

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

82-ാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിന് പുരസ്കാരം ഇല്ല. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം  ഫ്രഞ്ച് ചിത്രം 'എമീലിയ പെരെസ്' ആണ് നേടിയത്. മികച്ച സംവിധാനത്തിന് 'ദ ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലൂടെ ബ്രാഡി കോർബറ്റ് പുരസ്കാരം നേടി. 

Advertisment

കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമിച്ച ചിത്രമാണിത്. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'ഗ്രാന്‍ഡ് പ്രി' പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്‌നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്. 

Read More

Advertisment
Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: