Uppum Mulakum: ഉപ്പും മുളകും സീരിയലിലെ ഏറ്റവും ജനപ്രീതിയുള്ള താരമാണ് പാറുക്കുട്ടി. കൊച്ചു മിടുക്കിയുടെ സീരിയലിലെ പ്രകടനം പോലെ തന്നെ മറ്റ് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആവേശത്തോടെ വരവേല്‍ക്കാറുണ്ട്. ഇപ്പോഴിതാ പാറുക്കുട്ടിയുടെ പുതിയൊരു വീഡിയോയും വൈറലാവുകയാണ്.

രസകരമായൊരു കണ്ണട വെച്ചു നോക്കുന്ന പാറുക്കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ അച്ഛനോട് എങ്ങനെയുണ്ടെന്ന് പാറുക്കുട്ടി ചോദിക്കുന്നതാണ് വീഡിയോ. പാറുവിന്റെ വാക്കുകളിലെ കുട്ടിത്തം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള മിനിസ്‌ക്രീനിലെ കുഞ്ഞുമാലാഖയാണ് പാറുക്കുട്ടി എന്ന ബേബി അമേയ. ഉപ്പും മുളക് എപ്പിസോഡുകളില്‍ പാറുക്കുട്ടി പ്രത്യക്ഷപ്പെടുന്ന ഓരോ സീനുകളും കൃസൃതികളും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്.

എല്ലാവരും അഭിനയിക്കുമ്പോള്‍ ക്യാമറയ്ക്കു മുന്നില്‍ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്‌ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം.

Read Here: Uppum Mulakum: ഓണത്തനിമയിൽ നീലുവും പെൺപിള്ളേരും; ഉപ്പും മുളകും താരങ്ങളുടെ ഓണച്ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook