scorecardresearch

മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' വരുന്നൂ; റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്

മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്

author-image
Entertainment Desk
New Update
Patriot

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ  ചിത്രം 'പേട്രിയറ്റ്'ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കി. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്.

Advertisment

പേട്രിയറ്റ് ഏപ്രിൽ 23 നു ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. 

മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

Also Read: നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ബോളിവുഡ് ചിത്രങ്ങൾ

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച 'പേട്രിയറ്റ്', ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.

Read More: "ഒടുവിൽ ആ താടിയിൽ തൊട്ടടാ... ആർക്കെടാ പ്രച്ചനം"; ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ

Mohanlal Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: