Pathrosinte Padappukal Movie Quick Review: പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം സംവിധാനം ചെയ്ത ‘പത്രോസിന്റെ പടപ്പുകൾ’. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാതെ, എന്നാൽ വളരെ നർമ്മരസമുള്ള മുഹൂർത്തങ്ങളും അല്പം പ്രണയവുമൊക്കെയായി പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ‘പത്രോസിന്റെ പടപ്പുകൾ’. ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം ഡിനോയ് എഴുതിയ ഈ ചിത്രവും പ്രേക്ഷകരെ ചിരിപ്പിക്കാൻ മറക്കുന്നില്ല. കഥാപാത്രങ്ങളുടെ നിർമ്മിതി കൊണ്ട് തന്നെ പ്രേക്ഷകരിൽ ഡിനോയ് ചിരി ഉണർത്തുന്നുണ്ട്.
Read full review here: Pathrosinte Padappukal Movie Review & Rating: ഒരു കുഞ്ഞു ചിരിപ്പടം; ‘പത്രോസിന്റെ പടപ്പുകൾ’ റിവ്യൂ