മെഗസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. പതിനട്ടാം പടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കർ രാമകൃഷ്ണനാണ്. ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഓഗസ്റ്റ് സിനിമാസ് തന്നെയാണ് ഫെസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കർ തന്നെയാണ് തിരക്കഥയും. ആദ്യമായി സംവിധാനം നിർവ്വഹിച്ച കേരള കഫേക്ക് പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകൾക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
തികച്ചും സ്റ്റൈലിഷായി തന്നെയാണ് പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹം പാലയ്ക്കൽ എന്ന കഥപാത്രമായാണ് പതിനെട്ടാം പടിയിൽ മമ്മൂട്ടിയെത്തുന്നത്. മമ്മൂക്ക ബിക്കമ്സ് ദി മാസ്റ്റർ മൈൻഡ് എന്ന ക്യാപ്ഷനേടുകൂടിയാണ് ഓഗസ്റ്റ് സിനിമാസിന്റെ പേജിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.