ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിച്ച് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പുതുവര്‍ഷ പിറന്ന നിമിഷം, രാത്രി 12 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘പതിനെട്ടാം പടി’യില്‍ അതിഥി വേഷത്തില്‍ എത്തുന്ന മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കായി പോസ്റ്റര്‍ പങ്കു വച്ചത്.
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘പതിനട്ടാം പടി’. ശങ്കർ തന്നെയാണ് തിരക്കഥയും. ആദ്യമായി സംവിധാനം നിർവ്വഹിച്ച കേരള കഫേയിലെ ‘ഐലന്‍ഡ് എക്സ്പ്രസ്സി’നു പുറമെ ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘മൈ സ്റ്റോറി’ എന്നീ സിനിമകൾക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ജോൺ എബ്രഹം പാലയ്ക്കൽ എന്ന കഥപാത്രമായാണ് ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടിയെത്തുന്നത്.
Read More: ‘പതിനെട്ടാം പടി’ കയറാൻ മമ്മുക്കയും