Pathaan Full Movie Leaked Online by Tamilrockers: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന ‘പത്താൻ’ റിലീസ് ദിവസം തന്നെ തമിഴ്റോക്കേഴ്സിന്റെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അഭിനേതാക്കളും നിർമ്മാക്കളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിക്കുന്നതിനിടയിലാണ് പൈറസി വെബ്സൈറ്റുകളായ TamilRockers, Filmyzilla, Filmy4wap എന്നിവയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പത്താന്റെ പ്രൊഡക്ഷൻ ഹൗസായ യാഷ് രാജ് ഫിലിംസ് ഈ ആഴ്ച ആദ്യം തന്നെ സോഷ്യൽ മീഡിയയിൽ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യർത്ഥന നടത്തിയിരുന്നു. സിനിമയിലെ അഭിനേതാക്കളും തിയേറ്ററിൽ തന്നെ കാണാനും ചിത്രത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡുചെയ്യുന്നത് ഒഴിവാക്കണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.
നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്ന ചിത്രമായ ‘പത്താൻ’ ഇന്ന് ആണ് തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ആരാധകർ ഇന്ത്യയിലെ പല നഗരങ്ങളിലായി 200-ലധികം പ്രത്യേക സ്ക്രീനിംഗും സംഘടിപ്പിച്ചിട്ടുണ്ട്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.