scorecardresearch

'സ്വന്തം ഭാഷ ആയോണ്ട് ഒരു റിലാക്സേഷന്‍ ഉണ്ട്'; ബോളിവുഡില്‍ മലയാളം പറഞ്ഞ് പാര്‍വതി

'വേഗം ഇറങ്ങ് കഴുതെ' എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നത്.

'വേഗം ഇറങ്ങ് കഴുതെ' എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'സ്വന്തം ഭാഷ ആയോണ്ട് ഒരു റിലാക്സേഷന്‍ ഉണ്ട്'; ബോളിവുഡില്‍ മലയാളം പറഞ്ഞ് പാര്‍വതി

പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഖരിബ് ഖരിബ് സിങ്‌ലേ'യുടെ ട്രെയിലര്‍ പുറത്തുവന്നു. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഹിന്ദി ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളി കഥാപാത്രം ആയിട്ട് തന്നയാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്.

Advertisment

ട്രെയിലര്‍ പുറത്തുവന്നതോടെ ആരാധകര്‍ ആഘോഷവും തുടങ്ങി. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതും പ്രേക്ഷകര്‍ ആഘോഷമാക്കുന്നുണ്ട്. 'വേഗം ഇറങ്ങ് കഴുതെ' എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നത്.

രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും കോമഡിയുമെല്ലാം ചേര്‍ന്നതാണ് പാര്‍വതിയുടെ ആദ്യ ഹിന്ദി ചിത്രം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്‌ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണം.

എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജിനൊപ്പം 'മൈ സ്റ്റോറി' ആണ് പാര്‍വതിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം.

Advertisment

publive-image

publive-image

publive-image

Trailer Parvathi Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: