അജിത്തിന്റെ എന്നെ അറിന്താൽ, കമൽഹാസന്റെ ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് സുപരിചിതയാണ് പാർവ്വതി നായർ. ഉദയനിധി സ്റ്റാലിൻ നായകനാവുന്ന ‘നിമിർ’ ആണ് പാർവ്വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളം സിനിമ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കാണിത്. തമിഴ് ഓൺലൈൻ വെബ്സൈറ്റായ ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ അജിത്തിനൊപ്പം വർക്ക് ചെയ്ത അനുഭവങ്ങളെക്കുറിച്ച് പാർവ്വതി പങ്കുവച്ചു.
”അജിത് സാർ സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം അധികം ആരോടും സംസാരിക്കാറില്ല. പക്ഷേ ഒരാളുടെ മനസ്സ് അദ്ദേഹം കൃത്യമായി വായിച്ചെടുക്കും” പാർവ്വതി പറഞ്ഞു.
Exclusive: @paro_nair about our #Thala #Ajith…!
" #Ajith sir is very genuine person……." #YennaiArindhaal @ajithFC #Viswasam pic.twitter.com/72pCyGXGQj— Thala Army (@ThalaArmyOffcl) January 18, 2018
അജിത്ത് ചില ഉപദേശങ്ങളും തനിക്ക് തന്നുവെന്നും പാർവ്വതി പറഞ്ഞു. ”ജീവിതത്തിൽ ഏറ്റവും പ്രധാനമായത് എന്താണെന്നും എന്താാണ് വിജയമെന്നും എന്താണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഒരു വലിയ സിനിമയിൽ അഭിനയിച്ചാൽ അല്ല സന്തോഷം കിട്ടുന്നത്. ജീവിതത്തിൽ നല്ലവരും സത്യസന്ധരുമായ ആൾക്കാരെ ഒപ്പം കിട്ടുന്നതിലാണ്. അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് ഞാനും കരുതുന്നു” പാർവ്വതി പറഞ്ഞു.