കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാവുന്നതാണ് പാർവതിയെ മറ്റു നടിമാരിൽനിന്നും വ്യത്യസ്തയാക്കുന്നത്. ടേക്ക് ഓഫ് ചിത്രത്തിലെ കഥാപാത്രത്തിനായി പാർവതി തടി കൂട്ടിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജിമ്മിൽനിന്നുളള വർക്ക്ഔട്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനുവേണ്ടിയാണ് പാർവതി ഇത്ര കഠിന പരിശീലനം ചെയ്യുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. എന്നു നിന്റെ മൊയ്തീനുശേഷം പാർവതിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടേക്ക് ഓഫിന്റെ വൻ വിജയത്തിനുശേഷം പാർവതി അഭിനയിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ജയ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. താര എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ