നീ എമ്മാതിരി പൊളിയാ, പ്രിയ കൂട്ടുകാരി റിമയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പാർവതി. ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ റിമ കല്ലിങ്കലിന്റെ ജന്മദിനമാണ് ഇന്ന്. സ്ത്രീപക്ഷ നിലപാടുകളുടെ പേരിൽ സിനിമയ്ക്ക് അപ്പുറവും ശ്രദ്ധ നേടിയ അഭിനേത്രികളാണ് റിമയും പാർവതിയും. വ്യക്തിജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സിനിമാതിരക്കുകളിൽ നിന്നും മാറി യാത്രകൾ ചെയ്യാനും ഇരുവരും സമയം കണ്ടെത്താറുണ്ട്.

“ജന്മദിനാശംസകൾ റിംബും. ഒരു പതിറ്റാണ്ടിലേറെയായി നമുക്ക് പരസ്പരം അറിയാം. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപുവരെ നമ്മൾ ഒന്നിച്ച് അധികസമയം ചെലവഴിച്ചിരുന്നില്ല. നീയെനിക്കെന്തൊരു വെളിപാടായിരുന്നു. ഒരു അസാധ്യവ്യക്തിയായി നീ വളർന്നതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. നീയൊരു നല്ല സുഹൃത്താണ റിമാ,” എന്നു തുടങ്ങുന്ന കുറിപ്പും പാർവതി പങ്കുവയ്ക്കുന്നു.

View this post on Instagram

The universe is weaving its mad magic!

A post shared by Parvathy Thiruvothu (@par_vathy) on

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.

Read more: റിമയുടെയും പാർവതിയുടെയും കാലിഫോർണിയൻ സായാഹ്നങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook