scorecardresearch

പാർവതി വീണ്ടും ബോളിവുഡിലേക്ക്

‘ഖരീബ് ഖരീബ് സിംഗിൾ’നു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്

പാർവതി വീണ്ടും ബോളിവുഡിലേക്ക്

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് നടി പാർവതി തിരുവോത്ത്. ‘ഖരീബ് ഖരീബ് സിംഗിൾ’യ്ക്കു ശേഷം പാർവതി വീണ്ടും ബോളിവുഡിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്.

‘സ്വപ്ന ടീമിനൊപ്പം’ എന്നു കുറിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പാർവതി പങ്കുവച്ചത്. വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ആദ്യ ഫീച്ചർ ഫിലിമായ ചിത്രത്തിന്റെ പേരിതുവരെ പുറത്തുവിട്ടിട്ടില്ല. പങ്കജ് ത്രിപതി, സഞ്ചന സങ്കി, പാർവതി തിരുവോത്ത്, ജയ അഹ്സാൻ, എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അവിക് മുഖോപാധ്യായ് നിർവഹിക്കുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ശന്തനു മൊയ്ത്രയാണ്.

അഞ്ജലി മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പാർവതിയുടെ അവസാനമായി റിലീനെത്തിയ ചിത്രം. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. വിക്രമിനൊപ്പം എത്തുന്ന ‘തങ്കലാനാ’ണ് പാർവതിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy thiruvothu to act in bollywood film