scorecardresearch
Latest News

ശ്രദ്ധയുണ്ടാവണം അവർ പറഞ്ഞു, പക്ഷേ എന്റെ മനസ്സ്; രസകരമായ വീഡിയോയുമായി പാർവതി

നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്

ശ്രദ്ധയുണ്ടാവണം അവർ പറഞ്ഞു, പക്ഷേ എന്റെ മനസ്സ്; രസകരമായ വീഡിയോയുമായി പാർവതി

ശ്രദ്ധയും ഏകാഗ്രതയും നല്ലപോലെ വേണ്ട ഒന്നാണ് യോഗയും ധ്യാനവും. എന്നാൽ അതിനു ആദ്യമായി ശ്രമിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും മനസ് മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറി പോകുന്നത്. ഒരിക്കലെങ്കിലും ധ്യാനത്തിൽ ഇരിക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക് അറിയാൻ കഴിയും ഈ പ്രശ്നം. അതിനെ രസകരമായ ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പാർവതി.

“ശ്രദ്ധവേണമെന്ന് അവർ പറയും, ധ്യാനം ചെയ്യാൻ അവർ പറയും, പക്ഷേ എന്റെ മനസ് എപ്പോഴും” എന്ന് നൽകി കൊണ്ട് വിവിധ എക്സ്പ്രഷനിലുള്ള വിഡിയോയാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് അടികുറിപ്പായി ‘കമ്മോൺ എവരിബഡി’ എന്നും പാർവതി കുറിച്ചിട്ടുണ്ട്. വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും രസമാണ്.

നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. പലരും ഇതേ അവസ്ഥയാണ് തങ്ങളും അനുഭവിക്കുന്നത് എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

Read Also: ഫാദേർസ് ഡേ: അച്ഛന് സ്നേഹം അറിയിച്ച് താരങ്ങള്‍

പാർവതി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇടക്ക് യാത്ര വിശേഷങ്ങളും ചിത്രങ്ങളും പാർവതി പങ്കുവെക്കാറുണ്ട്. ഒപ്പം സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും തന്റെ ഉറച്ച നിലപാടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുള്ള താരം കൂടിയാണ് പാർവതി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy thiruvothu shares funny video instagram post