scorecardresearch

'എന്ത് നീതി... മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ;' എന്നെന്നും​ അവൾക്കൊപ്പമെന്ന് പാർവതിയും റിമ കല്ലിങ്കലും

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി പാർവതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും

ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി പാർവതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും

author-image
Entertainment Desk
New Update
Parvathy Rima Kallingal

ചിത്രം: ഇൻസ്റ്റഗ്രാം

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് ചലച്ചിത്ര താരങ്ങളായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും രമ്യ നമ്പീശനും. എന്ത് നീതിയാണിതെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവതി പറഞ്ഞു. അവൾക്കൊപ്പമാണെന്നും പാർവതി വ്യക്തമാക്കി.

Advertisment

അവൾക്കൊപ്പം എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. 'എന്നും, എന്നത്തേക്കാളും ശക്തമായി, ഇപ്പോൾ' എന്ന കുറിപ്പും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവൾക്കൊപ്പമെന്ന പോസ്റ്റർ രമ്യ നമ്പീശനും പങ്കുവച്ചിട്ടുണ്ട്.

Also Read: പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തനാകില്ല; ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്ന് ഉമ തോമസ്

കേരളം ഉറ്റുനോക്കിയ കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് ഇന്ന് ദിലീപിനെ വെറുതെ വിട്ടുകൊണ്ട് വിധി പ്രഖ്യാപിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരായ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിധി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. 

Also Read: എക്കാലത്തും അതിജീവിതയ്ക്കൊപ്പം; നടിയെ ആക്രമിച്ച കേസിൽ അപ്പീലിന് പോകുമെന്ന് മന്ത്രി പി. രാജീവ്

അതേസമയം, കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും അപ്പീൽ നൽകുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു. കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും എന്നാൽ, ബലാത്സം​ഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. 

Read More: ദിലീപിനെ തിരിച്ചെടുക്കുന്നത് ഡയറക്ടേഴ്സ് യൂണിയനോട് ആലോചിച്ച് തീരുമാനിക്കും: ബി. ഉണ്ണികൃഷ്ണൻ

Rima Kallingal Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: