scorecardresearch

ബ്രേക്കപ്പിന് ശേഷം മൂന്നര വർഷം സിംഗിൾ; ഒടുവിൽ യുഎസിൽ വെച്ച് ആ എട്ട് മണിക്കൂർ! ഡേറ്റിംഗ് അനുഭവം പങ്കിട്ട് പാർവതി

ജോലിയുടെ ആവശ്യത്തിനായി ലോസ് ഏഞ്ചൽസിൽ എത്തിയപ്പോഴാണ് ഡേറ്റിംഗ് ആപ്പ് പരീക്ഷിച്ചതെന്നും അവിടെ വെച്ച് നിക്കരാഗ്വൻ-അമേരിക്കൻ വംശജനായ ഒരാളെ കണ്ടെത്തിയ അനുഭവവും പാർവതി പങ്കുവച്ചു

ജോലിയുടെ ആവശ്യത്തിനായി ലോസ് ഏഞ്ചൽസിൽ എത്തിയപ്പോഴാണ് ഡേറ്റിംഗ് ആപ്പ് പരീക്ഷിച്ചതെന്നും അവിടെ വെച്ച് നിക്കരാഗ്വൻ-അമേരിക്കൻ വംശജനായ ഒരാളെ കണ്ടെത്തിയ അനുഭവവും പാർവതി പങ്കുവച്ചു

author-image
Entertainment Desk
New Update
Parvathy Thiruvoth dating

പാർവതി തിരുവോത്ത്

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എന്നും തുറന്നു സംസാരിക്കാറുള്ള താരം പാർവതി തിരുവോത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം താൻ ഒരു ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചതും അമേരിക്കയിൽ വെച്ച് ഒരാളെ കണ്ടെത്തിയതുമാണ് പാർവതി വെളിപ്പെടുത്തിയത്.

Advertisment

Also Read: എനിക്ക് ആർത്തവമാണെന്ന് ഉറക്കെ പറയേണ്ടി വന്നു; ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പാർവതി

2021-ലുണ്ടായ ഒരു ബ്രേക്കപ്പിന് ശേഷം ഏകദേശം മൂന്നര വർഷത്തോളം സിംഗിൾ ആയ തുടർന്ന തനിക്ക് ഡേറ്റിംഗ് ആപ്പുകൾ നിർദേശിച്ചതും തന്റെ ഫോണിൽ ബമ്പിൾ, റായ, ഫീൽഡ്  തുടങ്ങിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തതും ഒരു സുഹൃത്താണെന്ന് പാർവതി പറയുന്നു.

Also Read: കട്ട മസിലുമായി നീന ഗുപ്ത; ഇതെന്ത് മറിമായമെന്ന് ആരാധകർ

2024 ജൂൺ വരെ താൻ ഇത്തരം ആപ്പുകൾ ഉപയോഗിച്ചിരുന്നില്ലെന്ന് പാർവതി കൂട്ടിച്ചേർത്തു. എന്നാൽ ഒരു ജോലിയുടെ ആവശ്യത്തിനായി ലോസ് ഏഞ്ചൽസിൽ എത്തിയപ്പോഴാണ് പാർവതി 'ഫീൽഡ്' എന്ന ആപ്പ് പരീക്ഷിക്കാൻ തീരുമാനിച്ചത്. അവിടെ വെച്ച് നിക്കരാഗ്വൻ-അമേരിക്കൻ വംശജനായ ഒരാളെ പാർവതി കണ്ടെത്തി. നീണ്ട സംഭാഷണങ്ങൾക്കും ചാറ്റിംഗിനും കാത്തുനിൽക്കാതെ പാർവതി നേരിട്ട് അയാളെ കോഫി കുടിക്കാൻ ക്ഷണിച്ചു.

"സാധാരണയായി ആളുകൾ കുറെ ദിവസം ചാറ്റ് ചെയ്യാറുണ്ടെന്ന് അവൻ പറഞ്ഞു. പക്ഷെ എനിക്ക് അതിനുള്ള സമയമില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ മടങ്ങുമെന്നും അവനോട് വ്യക്തമാക്കി. കണ്ടുമുട്ടണമോ വേണ്ടയോ എന്ന് ഞാൻ നേരിട്ട് ചോദിച്ചു," - പാർവതി  പറയുന്നു. 

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

ഒരു സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് ഒരു പൊതുസ്ഥലത്ത് വെച്ച് സിനിമ കാണാനാണ് പാർവതി തീരുമാനിച്ചത്. 'കൈൻഡ്‌സ് ഓഫ് കൈൻഡ്‌നെസ്' എന്ന സിനിമയാണ് ഇരുവരും കണ്ടത്.

അന്നേ ദിവസം താൻ വല്ലാതെ ക്ഷീണിതയായിരുന്നുവെന്ന് പാർവതി പറയുന്നു. മദ്യത്തിന് പകരം ഒരു ഹോട്ട് ചോക്ലേറ്റ് ഓർഡർ ചെയ്ത താരം, ലെൻസ് ഊരി കണ്ണട വെച്ചാണ് ഡേറ്റിനായി ആളെ  കാത്തിരുന്നത്. 'ഫ്രണ്ട്‌സ്' എന്ന സീരീസിലെ റിച്ചാർഡിനെപ്പോലെ തോന്നിക്കുന്ന ഒരാളായിരുന്നു ആ ചെറുപ്പക്കാരനെന്നും പാർവതി പറയുന്നു. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയനും എഞ്ചിനീയറുമായിരുന്നു ആ യുവാവ്.

സിനിമയ്ക്ക് ശേഷം ഏകദേശം എട്ട് മണിക്കൂറോളം താൻ ആ ചെറുപ്പക്കാരനും ഒരുമിച്ച് സമയം ചെലവിട്ടെന്നും ആ സംഭാഷണങ്ങളും യാത്രയും അത്രമേൽ മനോഹരമായിരുന്നുവെന്നും പാർവതി പറയുന്നു. 

"തിരികെ അവൻ എന്നെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു. അതാദ്യമായിട്ടാണ് എന്നെ ഒരാൾ കൃത്യമായി ഒരു ഡേറ്റിന് കൊണ്ടുപോകുന്നത്." ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഡേറ്റിംഗ് അനുഭവമായിരുന്നു അതെന്നും പാർവതി വ്യക്തമാക്കി. പ്രശസ്തിക്കപ്പുറം സാധാരണക്കാരിയായി താൻ ആ നിമിഷങ്ങൾ ആസ്വദിച്ചുവെന്നും പാർവതി കൂട്ടിച്ചേർത്തു. 

Also Read: നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം

Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: