/indian-express-malayalam/media/media_files/2026/01/13/parvathy-thiruvoth-2026-01-13-13-51-39.jpg)
പാർവതി തിരുവോത്ത്
പാർവതി തിരുവോത്തിന്റെ ശ്രദ്ധിക്കപ്പെട്ട തമിഴ് സിനിമകളിൽ ഒന്നായിരുന്നു ഭരത് ബാല സംവിധാനം ചെയ്ത 'മരിയൻ'. ധനുഷ് നായകനായ ഈ ചിത്രത്തിലെ 'പനിമലർ' എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ ഈ സിനിമയുടെ ഷൂട്ടിങ് തുടക്കത്തിൽ തനിക്ക് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പാർവതി വെളിപ്പെടുത്തി.
Also Read: 3,100 കോടിയുടെ ആസ്തി, 100 കോടിയുടെ സ്കൈ വില്ല, 33 കോടിയുടെ ഫാം ഹൗസ്; സൂപ്പർ റിച്ചാണ് ഹൃത്വിക്
സിനിമയുടെ ആദ്യ ദിവസത്തെ ചിത്രീകരണം നായകൻ ധനുഷുമൊത്തുള്ള പ്രണയരംഗമായിരുന്നു. ആ രംഗത്തിനായി പാർവതിയുടെ മേൽ നിരന്തരം വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ നനഞ്ഞ വസ്ത്രം മാറാൻ മറ്റൊരു സെറ്റ് വസ്ത്രം കരുതാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും തന്നെ സഹായിക്കാൻ ആളുകൾ അന്ന് ഒപ്പമില്ലായിരുന്നുവെന്നും പാർവതി ഓർക്കുന്നു.
Also Read: 'ടോക്സിക്' ടീസർ വിവാദത്തിൽ; യഷ് ചിത്രത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി എഎപി
"അവർ എന്റെ മേൽ വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് ഹോട്ടലിൽ പോയി വസ്ത്രം മാറി വരണമെന്ന് സംവിധായകനോട് പറയേണ്ടി വന്നു. എന്നാൽ സമയം ഇല്ലെന്ന് പറഞ്ഞ് അവർ അത് നിരസിച്ചു. ഒടുവിൽ 'ഞാൻ പിരിയഡ്‌സിലാണ്, എനിക്ക് പോയേ തീരൂ' എന്നെനിക്ക് ഉറക്കെ വിളിച്ചു പറയേണ്ടി വന്നു. അതുകേട്ടപ്പോൾ അവർക്ക് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയില്ലായിരുന്നു."
Also Read: കട്ട മസിലുമായി നീന ഗുപ്ത; ഇതെന്ത് മറിമായമെന്ന് ആരാധകർ
താൻ ശാരീരികമായി ഓക്കെയാണോ എന്ന് പരിശോധിക്കാൻ പോലും അണിയറപ്രവർത്തകർ തയ്യാറായില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. അന്ന് ആ സെറ്റിൽ താനുൾപ്പെടെ ആകെ മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും പല മലയാള സിനിമകളിലും സെറ്റിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നും പാർവതി പറഞ്ഞു.
എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച 'മരിയൻ' വലിയ സാങ്കേതിക തികവുള്ള ചിത്രമായാണ് അറിയപ്പെടുന്നത്.
ബാംഗ്ലൂർ ഡേയ്സ്, എന്നു നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പാർവതിയുടെ 'ഐ, നോബഡി' , 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
Also Read: 14 തവണ കല്യാണം കഴിച്ചു, ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us