മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് ഇന്ന് പാർവതി തിരുവോത്ത്. 2006ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തിയ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരം വരെ സ്വന്തമാക്കിയ അഭിനേത്രി. പാർവതിയെന്ന നടിയുടെ വളർച്ചയെ അത്ഭുതത്തോടെ നോക്കി കാണുകയാണ് കഥാകൃത്തായ പി. ജിംഷാർ. ജിംഷാർ പങ്കുവച്ച കുറിപ്പ് പാർവതിയെന്ന പ്രതിഭയുടെ വളർച്ചയെ ഓർമിപ്പിക്കുന്ന ഒന്നാണ്.

“കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ‘ഔട്ട് ഓഫ് സിലബസ്’ കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ്,” എന്നാണ് ജിംഷാർ കുറിക്കുന്നത്.

പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരകയായിരിക്കെയാണ് ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലേക്ക് പാർവതിയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015), ടേക്ക് ഓഫ്‌, ഉയരെ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു പാർവതി. 2015, 2017 വർഷങ്ങളിൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും പാർവതിയെ തേടിയെത്തി.

Read more: ഈ വർഷം അവസാനത്തോടെ സംവിധാനത്തിലേക്ക്: പാർവതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook