Latest News

മമ്മൂക്കയുടേത് ഇതുവരെ കാണാത്ത കഥാപാത്രം, നിങ്ങളെ ഞെട്ടിക്കും: പാർവതി

രത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വിൽ പാർവതിയും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്

‘പുഴു’വിൽ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് നടി പാർവതി തിരുവോത്ത്. നവാഗതയായ രത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വിൽ പാർവതിയും മമ്മൂട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. തിരക്കഥയാണ് തന്നെ ‘പുഴു’വിലേക്ക് അടുപ്പിച്ചതെന്ന് പാർവതി പറഞ്ഞു. മാത്രമല്ല, ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ചതാണെന്നും പാർവതി പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് പാർവതി. കിടിലനൊരു സിനിമയിൽ മമ്മൂട്ടി കൂടി എത്തുന്നതോടെ പ്രേക്ഷകർ ഞെട്ടുമെന്നാണ് പാർവതി പറയുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ താൻ വളരെ ഞെട്ടിയിരിക്കുകയാണെന്ന് പാർവതി പറയുന്നു. ‘ദ ക്യൂവി’ന് നൽകിയ അഭിമുഖത്തിലാണ് പാർവതി പുഴുവിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

Read Also: സുരേഷ് ഗോപി ആശുപത്രിയിൽ

പുഴുവിന്റെ തിരക്കഥയുടെ തീം തനിക്കൊരു വിന്നറായിരുന്നെന്ന് പാർവതി. “ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്‍റെ ഭാഗമാവണം എന്നുള്ളത്​ തന്നെയായിരുന്നു എന്‍റെ ഏറ്റവും വലിയ ആ​വേശം​. പിന്നെയാണ്​ ഞാനറിഞ്ഞത്​ മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്​. എനിക്കതിനെ കുറിച്ച്​ കൂടുതൽ പറയാൻ ആകില്ല ! അദ്ദേഹം ഏത്​ വിധത്തിലുള്ള കഥാപാത്രമാണ്​ ചെയ്യാൻ പോകുന്നത്​ എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. അത്​ അത്രത്തോളം അതിശയകരമാണ്​. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്​,” പാർവതി പറഞ്ഞു.

Read Also: കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ… ജൂനിയർ ചിരുവിനെ കാണാൻ ഇന്ദ്രജിത്ത് എത്തിയപ്പോൾ

ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസാണ് ‘പുഴു’ നിർമിക്കുന്നത്. ഷറഫു, സുഹാസ്, ഹർഷാദ്​ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്​. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കും. ജേക്സ് ബിജോയ് ആണ്​സംഗീതസംവിധാനം. താൻ വിശ്വസിക്കുന്ന ജെൻഡർ പൊളിറ്റിക്‌സിനോടും രാഷ്ട്രീയത്തോടും നീതി പുലർത്തുന്നതാണ് പുഴു എന്ന സിനിമയുടെ കഥയും തിരക്കഥയുമെന്നും പാർവതി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy thiruvothu mammootty puzu film

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com