നടി പാർവതി തിരുവോത്തിന്റെ വേറിട്ടൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബോൾഡ് ലുക്കിലാണ് പാർവതിയെ ചിത്രങ്ങളിൽ കാണാനാവുക. ‘ദിവാന്‍ജിമൂല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി കേതകി നാരായണനുമുണ്ട് ഒപ്പം. ഹാസിഫ് ഹക്കീം എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾക്ക് പിറകിൽ.
ഗ്ലാമറസായാണ് കേതകി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ ടോം ബോയ് ലുക്കും ആറ്റിറ്റ്യൂഡുമെല്ലാം ആരാധകർക്കും കൗതുകം സമ്മാനിക്കുകയാണ്. ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ലോക്ക്ഡൗൺകാലത്ത് വർക്ക് ഔട്ടിൽ മുഴുകി ഫിറ്റ്നസിൽ ശ്രദ്ധിക്കുകയായിരുന്നു പാർവതി. വർക്ക് ഔട്ട് ചിത്രങ്ങളും പാർവതി അടുത്തിടെ പങ്കുവച്ചിരുന്നു.
View this post on Instagram
When the going gets tough, the tough gets going! #selfcarewithbheegaran @bheegaran
View this post on Instagram
When the going gets tough, the tough gets going! #selfcarewithbheegaran @bheegaran
സമകാലീന മലയാളസിനിമയിലെ മികച്ച നടിമാരിൽ ഒരാളായ പാർവതി, അഭിനയത്തിനപ്പുറം നിലപാടുകൾകൊണ്ടും ശ്രദ്ധ നേടാറുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവതി അഭിനയരംഗത്തെത്തുന്നത്.
നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘ടേക്ക് ഓഫി’ലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.
Read more: സവാരിക്കിറങ്ങി പാർവതിയും റിമയും; തന്നെ വിളിച്ചില്ലെന്ന് ഗീതുവിന്റെ പരാതി