scorecardresearch

വണ്ടർ വുമൺ സെറ്റിലെ മിന്നൽ മിനി

വണ്ടർ വുമണിലെ അഭിനേതാക്കളിലൊരാളായ പാർവ്വതി ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്

വണ്ടർ വുമണിലെ അഭിനേതാക്കളിലൊരാളായ പാർവ്വതി ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്

author-image
Entertainment Desk
New Update
Parvathy, Sayanora, Video

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വണ്ടർ വുമൺ'. ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ പാർവ്വതി ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. 'മിന്നൽ മിനി' എന്ന അടികുറിപ്പോടെ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഗായിക സയനോറയെയും കാണാം. സയനോറയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വണ്ടർ വുമണിൽ പാർവ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻെറ പേരാണ് മിനി എന്നത്. മിന്നൽ മുരളി ചിത്രത്തിലെ ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

Advertisment

നവംബർ 18 നു സോണി ലിവിൽ വണ്ടർ വുമൺ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. പാർവതി തിരുവോത്ത്, പത്മ പ്രിയ, നിത്യ മേനൻ, സയനോര, നദിയ മൊയ്തു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് വണ്ടർ വുമണിലെ മറ്റ് അഭിനേതാക്കൾ.

ആറ് ഗർഭിണികളുടെ കഥ പറയുന്ന ചിത്രത്തിൽ പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറ പ്രഗ്നൻസിയെ കൈകാര്യം ചെയ്യുന്ന രീതിയും മാറ്റങ്ങളും സമീപനങ്ങളുമൊക്കെയാണ് പറയുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും അഞ്ജലി തന്നെയാണ്. സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം മനീഷ് മാധവൻ.

Sayanora Philip Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: