/indian-express-malayalam/media/media_files/uploads/2021/06/Parvathy-Thiruvoth.jpg)
മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് പാർവതി. സ്വതന്ത്രമായ നിലപാടുകളും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ഭയമില്ലാത്തതുമെല്ലാം പാർവതിയെ ശ്രദ്ധേയയാക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ, അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ, ഒപ്പം അഭിനയിക്കാൻ താനേറെ ഇഷ്ടപ്പെടുന്ന താരത്തെ കുറിച്ച് പാർവതി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
കൂടെ അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം നസറുദ്ദീൻ ഷാ ആണെന്ന് പാർവതി പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി കൂട്ടിച്ചേർക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/06/naseeruddin-shah.jpg)
‘‘അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതേപോല ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതിതോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്,’’ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇഷ്ടതാരത്തെ കുറിച്ച് പാർവതി വാചാലയായത്.
'ആർക്കറിയാം' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസിനെത്തിയ പാർവതി ചിത്രം. ബിജു മേനോൻ, പാർവതി, ഷറഫുദ്ദീൻ എന്നിവരുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ് ഇപ്പോൾ.
മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന 'പുഴു' ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പാർവതി ചിത്രം. നവാഗതയായ രത്തീന സർഷാദ് ആണ് ചിത്രത്തിന്റെ സംവിധായിക. മമ്മൂട്ടിയ്ക്ക് ഒപ്പം പാർവതി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഹർഷാദ്, ഷറഹു, സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Read more: എന്താണവിടെ സംഭവിക്കുന്നത്? നീതി നടപ്പാക്കേണ്ട സർക്കാർ എവിടെ? പാർവതി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.