scorecardresearch

കാത്തിരിക്കുകയായിരുന്നു ഈ റീയൂണിയനായി; ചിത്രങ്ങളുമായി പാർവതി

കൂട്ടുകാർക്കുമൊപ്പം 'ബാർബി' കാണാൻ പോയപ്പോൾ പകർത്തിയ ചിത്രങ്ങളുമായി പാർവതി

കൂട്ടുകാർക്കുമൊപ്പം 'ബാർബി' കാണാൻ പോയപ്പോൾ പകർത്തിയ ചിത്രങ്ങളുമായി പാർവതി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rima Kallingal| Parvathy Thiruvoth| IE Malayalam

പാർവതിയും റിമയും

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലേക്കും വേരൂന്നിയ ചില സൗഹൃദങ്ങളുണ്ട്. അത്തരത്തിൽ ഊഷ്മളമായി സൗഹൃദം പങ്കിടുന്ന രണ്ടുപേരാണ് റിമ കല്ലിങ്കലും പാർവതിയും. സമാന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വൈറസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്.

Advertisment

യാത്രാപ്രേമികളാണ് ഇരുവരും. ഇടയ്ക്ക് ഇരുവരും ഒന്നിച്ച് യാത്രകളും സംഘടിപ്പിക്കാറുണ്ട്. ഏറെക്കാലമായി കാത്തിരുന്ന ഒരു ഒത്തുചേരലിന്റെ സന്തോഷം പങ്കിടുകയാണ് പാർവതി. റിമയ്ക്കും മറ്റു കൂട്ടുകാർക്കുമൊപ്പം 'ബാർബി' കാണാൻ പോയപ്പോൾ പകർത്തിയ ചിത്രങ്ങളും പാർവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്കെത്തുന്നത്. എന്നാൽ പാർവ്വതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ്. അന്യഭാഷയിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയപ്പോൾ താരം അവിടേക്ക് ചേക്കേറി. തുടർന്ന് 2011ൽ 'സിറ്റി ഓഫ് ഗോഡി'ലൂടെ വീണ്ടും മലയാളത്തിലെത്തി. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിൽ മരതകം എന്ന വ്യത്യസ്‌തവും ശക്തവുമായ വേഷത്തിലാണ് പാർവ്വതിയെത്തിയത്. അതിന് ശേഷം മൂന്ന് വർഷം പാർവ്വതിയെ മലയാളത്തിൽ കണ്ടില്ല. ഈ സമയം തമിഴിൽ വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്‌ത് കൊണ്ട് തന്റെ കഴിവിനെ അടയാളപ്പെടുത്തി.

Advertisment

2014ൽ അഞ്‌ജലി മേനോൻ ഒരുക്കിയ 'ബാംഗ്ളൂർ ഡേയ്‌സി'ലെ അജുവിന്റെ സൈറയായി പാർവതി തിളങ്ങി. ദുൽഖർ സൽമാൻ നായകനായെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിലെ ടെസയിലൂടെ പാർവതി പ്രേക്ഷകരിലേക്ക് വീണ്ടുമടുത്തു. രണ്ടാം വരവിൽ പാർവ്വതി തൊട്ടതെല്ലാം പൊന്നാക്കി. സെറയും കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. കൂടെ, ഉയരെ, വൈറസ്, ഹലാൽ ലവ് സ്റ്റോറി, വർത്തമാനം, ആണും പെണ്ണും, ആർക്കറിയാം, പുഴു, വണ്ടർവുമൺ എന്നിവയും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിമൂന്നാം വർഷത്തിലാണ് റിമയിപ്പോൾ. ശ്യാമപ്രസാദിന്‍റെ 'ഋതു'വിലൂടെയായിരുന്നു റിമയുടെ അഭിനയജീവിതം ആരംഭിച്ചത്.

നീലത്താമര, സിറ്റി ഓഫ് ഗോഡ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആഗസ്റ്റ് ക്ലബ്, സക്കറിയയുടെ ഗർഭിണികൾ, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പത്മിനി, കാടുപൂക്കുന്ന നേരം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയ സാന്നിധ്യമായി റിമ മാറി. മായാനദി, വൈറസ്, നാരദൻ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവും റിമയായിരുന്നു. നീലവെളിച്ചം ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ റിമ ചിത്രം.

Parvathy Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: