scorecardresearch
Latest News

പഴയതു പോലെ പുഞ്ചിരിക്കാനാകും എന്ന് എന്നെത്തന്നെ ഓർമ്മപ്പെടുത്താൻ ഒരു ക്ലിക്ക്

പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാൻ മിസ് ചെയ്യുന്നു. അതുകൊണ്ട് എപ്പോഴൊക്കെ ചിരിക്കുന്നോ അപ്പോഴൊക്കെ ഞാനത് രേഖപ്പെടുത്തിവയ്ക്കും

Parvathy Thiruvoth, പാർവതി തിരുവോത്ത്, Parvathy, പാർവതി, Actor Parvathy, നടി പാർവതി, Instagram, ഇൻസ്റ്റഗ്രാം, iemalayalam, ഐഇ മലയാളം

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്നതിനിടെ തന്നെ പെട്ടെന്നൊരു ബ്രേക്ക് എടുക്കുന്ന താരമാണ് നടി പാർവതി തിരുവോത്ത്. ഇപ്പോഴിതാ ചെറിയൊരു ബ്രേക്കിന് ശേഷം പാർവതി തിരിച്ചെത്തിയിരിക്കുന്നു. മുടി മുന്നിലേക്കിട്ട് മനോഹരമായി ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്.

“പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാൻ മിസ് ചെയ്യുന്നു. അതുകൊണ്ട് എപ്പോഴൊക്കെ ചിരിക്കുന്നോ അപ്പോഴൊക്കെ ഞാനത് രേഖപ്പെടുത്തിവയ്ക്കും. തിരിച്ചുപോയി ആ ചിരി ഇപ്പോഴും സാധ്യമാണെന്ന് എന്നെത്തന്നെ ഓർമപ്പെടുത്താൻ. സന്തോഷം സാധ്യമാണ്,” എന്ന വാക്കുകളോടെയാണ് പാർവതി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy thiruvoth shares her smiling photo