scorecardresearch
Latest News

അമ്മയുടെ പൊട്ടിച്ചിരിയെക്കുറിച്ച് പാർവതി; എന്റെ അമ്മയും ഇങ്ങനെതന്നെ എന്ന് റിമ

പാർവതി പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി റിമയും എത്തി. “എന്റെ അമ്മയും ഇങ്ങനെ തന്നെ. ‘ചിരിവള്ളി പൊട്ടി’ എന്നാണ് ഞങ്ങൾ പറയാറ്.”

അമ്മയുടെ പൊട്ടിച്ചിരിയെക്കുറിച്ച് പാർവതി; എന്റെ അമ്മയും ഇങ്ങനെതന്നെ എന്ന് റിമ

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോട് ഏറെ ഹൃദയബന്ധം പുലർത്തുന്ന ആളാണ് നടി പാർവതി തിരുവോത്ത്. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം പാർവതി ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചത്.

Read More: സഹോദരനൊപ്പമിരിക്കുന്ന ഈ നായികയെ മനസ്സിലായോ?

“അമ്മയുടെ അനിയന്ത്രിതമായ ചിരി നിങ്ങളെ കൂടുതൽ ചിരിപ്പിക്കുമ്പോൾ. ലോകത്തിലെ ഏറ്റവും മികച്ച വികാരങ്ങളിൽ ഒന്ന്. അമ്മ,” എന്ന അടിക്കുറിപ്പോടെയാണ് പാർവ്വതി ചിത്രം പങ്കുവച്ചത്. സഹോദരനാണ് ആ മനോഹരമായ നിമിഷം ക്യാമറയിൽ പകർത്തിയത്.

പാർവതി പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി റിമയും എത്തി. “എന്റെ അമ്മയും ഇങ്ങനെ തന്നെ. ‘ചിരിവള്ളി പൊട്ടി’ എന്നാണ് ഞങ്ങൾ പറയാറ്.”

ഉടൻ എത്തി പാർവതിയുടെ മറുപടി. “ഹാ. ആ പ്രയോഗം തന്നെ.” ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം തന്റെ സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പാർവതി പങ്കുവച്ചിരുന്നു.

View this post on Instagram

@aum_thiruvoth

A post shared by Parvathy Thiruvothu (@par_vathy) on

മുൻപും തന്റെ കുട്ടിക്കാലചിത്രം പാർവ്വതി ഷെയർ ചെയ്തിരുന്നു. ക്യാമറ കണ്ടാൽ പേടിയായിരുന്ന കുട്ടിയെ നിർബന്ധിച്ച് ഫോട്ടോ എടുക്കാൻ കൊണ്ടു പോയി നിർത്തിയതും ചിരിക്കാൻ വിസമ്മതിച്ചപ്പോൾ ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞ് പറ്റിച്ച കഥയുമെല്ലാം പാർവ്വതി ചിത്രത്തോടൊപ്പം കുറിക്കുന്നു. എന്നാൽ ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല, ഒരു വിചിത്രമായ ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു എന്നാണ് പാർവ്വതി പറയുന്നത്.

View this post on Instagram

I was scared of the camera. I wouldn’t stop crying. The lens was a strange all-seeing deep eye that pointed at me. After several failed attempts, I somehow managed to unglue myself from my mother and bravely stood there. Alone. Wide eyed. Petrified. Won’t back down. How did that smile creep up there? I was fooled, people! They told me GEMS (the chocolate, not stones) would pop out of the mysterious eye if I smiled! Gems’ഉം വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു ! All that popped out of this exercise was this. The proof of the creepiest expression of bravery that I mastered at such a tender age. Strange, I still wear it like a bawse! I love that I have vivid memories of the day even now. And I miss that frock.

A post shared by Parvathy Thiruvothu (@par_vathy) on

ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്‌, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ‘ടേക്ക് ഓഫി’ലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy thiruvoth shares a photo of her mom