Latest News

‘അകത്തുനിന്ന് നന്നാക്കാമെന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നു’; താര സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർവതി

“ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല,” പാർവതി പറഞ്ഞു

Parvathy, പാർവ്വതി, fake profile, വ്യാജ പ്രൊഫൈൽ, facebook page, ഫെയ്സ്ബുക്ക് പേജ്, Flood, Kerala Flood, കേരളത്തിൽ പ്രളയം, iemalayalam, ഐഇ മലയാളം

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജിവച്ചു. പാർവതി തന്നെയാണ് രാജിവച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ട് ജനറൽസെക്രട്ടറി ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവന വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമാണെന്നും പാർവതി പറഞ്ഞു.

2018 ൽ തന്റെ സുഹൃത്തുക്കളിൽ സംഘടനയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ താൻ അതിൽ തുടർന്നത് അതിനകത്ത് നിന്നുകൊണ്ട് നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണമെന്നതിനാലാണെന്നും എന്നാൽ ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതോടെ അത്തരം പ്രതീക്ഷകൾ താൻ ഉപേക്ഷിക്കുകയാണെന്നും പാർവതി പറഞ്ഞു.

Read More: ‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ടൊവിനോ ആശുപത്രി വിട്ടു

എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ച പാർവതി അതോടൊപ്പംസംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ശക്തമായി ആവശ്യപെടുന്നതായും പറഞ്ഞു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ താൻ നോക്കി കാണുന്നുവെന്നും അവർ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന…

Posted by Parvathy Thiruvothu on Monday, 12 October 2020

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

Read More: എന്നെ ഒന്ന് തിരികെ കൊണ്ടുപോവൂ; കൂട്ടുകാരിയോട് ഭാവന

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy thiruvoth fb post on resignation from amma

Next Story
15 സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഒക്ടോബർ 15ന് തുറക്കും; സർക്കാർ തീരുമാനം കാത്ത് കേരളംMalayalam films, film shooting, Kerala film chamber
The moderation of comments is automated and not cleared manually by malayalam.indianexpress.com