scorecardresearch

ഇത് സാനിയയോ പ്രയാഗയോ? ആരാധകരെ കൺഫ്യൂഷനടിപ്പിച്ച് പാർവതി

താരത്തിന്റെ ഏറ്റവും പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

താരത്തിന്റെ ഏറ്റവും പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

author-image
WebDesk
New Update
parvathy thiruvothu|actress|photoshoot

താരത്തിന്റെ ഏറ്റവും പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

വളരെ കുറച്ച് സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പാര്‍വതി തിരുവോത്ത്. നായികാ പ്രാധാന്യമുള്ള കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പാർവതി മുന്നിൽതന്നെയുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വതിയുടേത്.

Advertisment

സിനിമയിൽ മാത്രമല്ല, ഫാഷനിലും വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നടിയാണ് പാർവതി. താരത്തിന്റെ ഏറ്റവും പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ താരത്തെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. സാനിയ അയ്യപ്പനെന്നും പ്രയാഗ മാർട്ടിനെന്നും പലരും കമന്റും ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. സ്റ്റൈലിസ്റ്റ്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ആണ് നടിയുടെ പുതിയ റിലീസ്. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മലയാള സിനിമകൾ.

Advertisment
Parvathy Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: