സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. പാര്‍വ്വതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമായി. ഇന്‍സ്റ്റഗ്രാമിലോ, ഫെയ്‌സ്ബുക്കിലോ, ട്വിറ്ററിലോ പാര്‍വ്വതിയുടെ ഔദ്യോഗിക പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും അറിയില്ല.

മുമ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്കെടുക്കുന്നതായി പാര്‍വ്വതി അറിയിച്ചിരുന്നു.

‘ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും” എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് പ്രളയത്തെ തുടര്‍ന്ന് പാര്‍വ്വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായി.

Read More: ഒരു ബ്രേക്ക്‌ എടുക്കാന്‍ പോകുന്നു, വൈകാതെ മടങ്ങി വരും: പാര്‍വ്വതി

‘കസബ’ സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ഒരു പൊതു വേദിയില്‍ പാര്‍വ്വതി അഭിപ്രായ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നു അവര്‍. എന്നാല്‍ അതിലൊന്നും പതറാതെ, അതിനെ നിയമപരമായി കൈകാര്യം ചെയ്ത് അധിക്ഷേപിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു പാര്‍വ്വതി.

സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ഏറെ പേര്‍ക്ക് ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന് നിയമപരമായി നേരിടാനുള്ള പ്രചോദനം പകരാനും ഈ സൈബര്‍ പോരാട്ടത്തിലൂടെ പാര്‍വ്വതിയ്ക്ക് സാധിച്ചു.

Read More: പാര്‍വ്വതിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ‘ഉയരെ’യെ ബാധിച്ചിട്ടില്ല: സഞ്ജയ്

പിന്നീട് പാര്‍വ്വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളില്‍ എത്തിയ ‘മൈ സ്റ്റോറി’ എന്ന ചിത്ത്രതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഡിസ് ലൈക്ക് ക്യാംപെയ്‌നും നടന്നിരുന്നു. ചിത്രം കാണരുതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരുന്നു.

നിലവില്‍ ബോബി-സഞ്ജയ് തിരക്കഥയൊരുക്കി നവാഗത സംവിധായകന്‍ മനു സംവിധാനം ചെയ്യുന്ന ‘ഉയരെ’ എന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ