Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വേടന്റെ ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് അറിയുന്നു, നിരുപാധികം മാപ്പ്; അതിജീവിച്ചവരോട് ക്ഷമ ചോദിച്ച് പാര്‍വ്വതി

പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ഞാന്‍ ‘ലൈക്‌’ ചെയ്തത്

vedan, parvathy thiruvoth

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണത്തിന് ലൈക്ക് നൽകിയതിൽ ക്ഷമ പറഞ്ഞ് പാർവതി. ക്ഷമാപണം നടത്തിക്കൊണ്ട് വേടന്‍ നടത്തിയ ഇൻസ്റ്റഗ്രാം പോസ്റ്റിന് നടി പാര്‍വ്വതി തിരുവോത്ത് നൽകിയ ‘ലൈക്ക്’ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. തുടർന്നാണ്, ഈ വിഷയത്തില്‍ തനിക്ക് തെറ്റിപ്പോയി എന്നും നിരുപാധികം മാപ്പ് പറയുന്നു എന്നും കുറിച്ച് പാര്‍വ്വതി രംഗത്ത് വന്നത്.

‘ആരോപണവിധേയനായ ഗായകൻ വേദനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ഞാന്‍ ‘ലൈക്‌’ ചെയ്തത്. ആഘോഷിക്കേണ്ട ഒന്നല്ല അതെന്നു എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്നും ഞാൻ വിശ്വസിക്കുന്നു. വേടന്റെ ക്ഷമാപണം ആത്മാർത്ഥമല്ലെന്ന്, അതിജീവിച്ചവരില്‍ കുറച്ചു പേർ പറഞ്ഞതായി അറിഞ്ഞയുടനെ തന്നെ ഞാൻ എന്റെ ‘ലൈക്ക്’ നീക്കം ചെയ്തു.

ഞാൻ സ്വയം തിരുത്തുന്നു. ആക്രമിച്ചയാളോട് എങ്ങനെ ക്ഷമിക്കണമെന്നും വേദനയില്‍ നിന്നും എങ്ങനെ കരകയരാം എന്നതുമൊക്കെ അതിജീവിച്ചവരുടെ തീരുമാനമാണ്. ഞാൻ എല്ലായ്‌പ്പോഴും അവരുടെ കൂടെ നിൽക്കും. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തിയെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’ പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജൂൺ 2നാണ് ‘വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ വേടനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നു വന്നത്. പിന്നീട് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വേടനെതിരെ രംഗത്തു വരികയും തുടർന്ന് വിഷയം സജീവ ചർച്ചയാവുകയുമായിരുന്നു.

ഇതേതുടർന്ന് സംവിധായകൻ മുഹ്‌സിൻ പരാരിയുടെ വേടൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ‘ഫ്രം എ നേറ്റിവ് ഡോട്ടർ’ എന്ന ആൽബം നിർത്തിവെച്ചു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വേടൻ മാപ്പ് പറയുകയായിരുന്നു. തനിക്ക് നേരെയുള്ള വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്നും എല്ലാത്തിനും നിർവ്യാജമായി മാപ്പ് പറയുന്നുമെന്നുമായിരുന്നു വേടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

വേടന്റെ ക്ഷമാപണത്തിന് പാർവതി ഉൾപ്പടെ ചില താരങ്ങൾ ‘ലൈക്’ ചെയ്യുകയും അത് പിന്നീട് പുതിയ വിവാദങ്ങൾക്ക് വഴി വെക്കുകയുമായിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാണിക്കുന്നവർ ആരോപണവിധയനെ പിന്തുണക്കുന്നു എന്നതായിരുന്നു പാർവതി ഉൾപ്പടെയുള്ളവർക്കെതിരെ ഉയർന്ന വിമർശനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy thiruvoth apology rapper vedan issue

Next Story
അവനുറങ്ങിക്കിടന്ന നേരത്ത് പോയി എടുത്തതാ; വാക്സിൻ സ്വീകരിച്ച് ശ്രേയshreya ghoshal, shreya ghoshal vaccine, shreya ghoshal son name, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express