ഇതിന് കാരണം നിങ്ങൾ; തൃശൂർ പൂരം വേണ്ടെന്ന് പറഞ്ഞവർക്ക് പാർവതിയുടെ നന്ദി

പൂരം വേണ്ടെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചവര്‍ക്കും, സോഷ്യല്‍ മീഡിയയില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു

Parvathy, പാർവതി, Parvathy Thiruvoth, പാർവതി തിരുവോത്ത്,Thrissur Pooram, തൃശൂർ പൂരം, iemalayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് ശബ്ദമുർത്തിയവർക്ക് നന്ദി അറിയിച്ച് നടി പാർവതി. പൊതു ജനങ്ങളെ ഒഴിവാക്കി തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ പാർവതി അഭിനന്ദിച്ചു.

പൂരം വേണ്ടെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചവര്‍ക്കും, സോഷ്യല്‍ മീഡിയയില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാര്‍വ്വതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നും പാർവതി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

“കോവിഡിന്റെ രണ്ടാം വരവാണ്. തൃശൂര്‍ പൂരം നമുക്ക് വേണ്ടെന്ന് വയ്ക്കാം. ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്,” പാർവതി കുറിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. കെ.ജി.ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ.വേണു എന്നിവരടക്കമുള്ളവർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.

“പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണ്ണമാക്കുന്നത്. എന്നാൽ ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓക്‌സിജനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടാം,” പ്രസ്താവനയിൽ പറയുന്നു.

“നിയന്ത്രണങ്ങളോ, സാമൂഹ്യ അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പൊലീസ് നിയന്ത്രണങ്ങൾക്ക് അത് വഴിതുറക്കുകയും ചെയ്യും.”

“വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കുകയെന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, ” പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parvathy thiruvoth against thrissur pooram during covid

Next Story
മേമയുടെ മാലാഖ; നിലയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് പേർളിPearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com