scorecardresearch

വിണ്ണിലല്ല, മണ്ണിലാണ് യഥാർഥ താരങ്ങൾ; പ്രതിഷേധിക്കാൻ അഭിനേതാക്കളും-ചിത്രങ്ങൾ

ജനങ്ങളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയുള്ളതുമാണെന്ന് ഹുമ ഖുറേഷി ട്വിറ്ററിൽ കുറിച്ചു

ജനങ്ങളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയുള്ളതുമാണെന്ന് ഹുമ ഖുറേഷി ട്വിറ്ററിൽ കുറിച്ചു

author-image
Entertainment Desk
New Update
Parvathy, പാർവതി, Siddharth, സിദ്ധാർഥ്, Farhan Akhtar, ഫർഹാൻ അക്തർ, Sushant Singh, സുശാന്ത് സിങ്, Swara Bhasker, സ്വര ഭാസ്കർ, caa protest, പൌരത്വ ഭേദഗതി, iemalayalam, ഐഇ മലയാളം

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള പൗരന്മാർ തെരുവിലിറങ്ങുന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധക്കാർ ഉച്ചത്തിൽ ശബ്ദമുയർത്തുന്നുണ്ട്. ഇത്രയും നാൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാൻ സെലിബ്രിറ്റികളും ഉണ്ടായിരുന്നു. കഴിഞ്ഞ പല ദിവസങ്ങളായി ഫർഹാൻ അക്തർ, ഹൃത്വിക് റോഷൻ, മമ്മൂട്ടി, പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌കർ, മുഹമ്മദ് സീഷൻ അയ്യൂബ്, സുശാന്ത് സിംഗ് എന്നിവരുൾപ്പെടെ നിരവധി നഗരങ്ങളിൽ അക്രമാസക്തമായ പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

Advertisment

എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തിറങ്ങി തെരുവുകളിൽ പ്രതിഷേധിക്കേണ്ട സമയമായെന്ന് താരങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. അവരിൽ പലരും പ്രതിഷേധക്കാർക്കൊപ്പം തെരുവിൽ ഇറങ്ങി. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. സ്വര ഭാസ്കർ, ഫർഹാൻ അക്തർ, ഹുമ ഖുറേഷി, അതിഥി റാവു തുടങ്ങിയവരെല്ലാം മുംബൈയിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.

ജനങ്ങളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയുള്ളതുമാണെന്ന് ഹുമ ഖുറേഷി ട്വിറ്ററിൽ കുറിച്ചു. അനുരാഗ് കശ്യപ്, കബീർ ഖാൻ, മിനി മാത്തൂർ, നിഖിൽ അദ്വാനി, അദിതി റാവു ഹൈദാരി, നന്ദിത ദാസ്, കൊങ്കണ സെൻ ഷർമ, ജിം സർബ്, സാകിബ് സേലം, രാജ് ബബ്ബാർ, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക, നീരജ് ഘൈവാൻ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു. പാർവതി, സിദ്ധാർഥ് തുടങ്ങിയവരും പ്രതിഷേധങ്ങളിൽ​ പങ്കെടുത്തു.

Advertisment

siddharth

publive-image

"രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ജനിച്ചതും ഇന്ത്യയെക്കുറിച്ച് ഒരു നിശ്ചിത ആശയവുമായി വളർന്നതുമായ ഒരാളെന്ന നിലയിൽ, ഞാൻ ശബ്ദം ഉയർത്തേണ്ടത് പ്രധാനമാണ്. എല്ലാം ശരിയാണെങ്കിൽ എന്തുകൊണ്ട് ആളുകൾ പ്രതിഷേധിക്കുന്നു. മുംബൈയിൽ മാത്രമല്ല, ഡൽഹി, അസം, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ധാരാളം ആളുകൾ പങ്കെടുക്കുന്നില്ലേ," ഫർഹാൻ അക്തർ പറഞ്ഞു.

publive-image

publive-image

''പൗരത്വഭേദഗതിനിയമമോ എന്‍ആര്‍സിയോ ഇന്ത്യക്ക് ആവശ്യമില്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടി നിങ്ങളുടെ പക്കലുണ്ട്. അദ്നാന്‍ സാമിക്ക് പൗരത്വം നല്‍കാമെങ്കില്‍ അതേ പ്രക്രിയയിലൂടെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കിക്കൂടാ? എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു ?'' - സ്വര ഭാസ്കര്‍ ചോദിച്ചു.

Sidharth Citizenship Amendment Act Farhan Akthar Swara Bhaskar Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: