scorecardresearch

മമ്മൂക്കയോട് ചോദിച്ചിട്ടില്ല, ഇത് വരെ പറഞ്ഞിട്ടുമില്ല; ‘കാർണിവൽ’ കാലം ഓർത്തെടുത്ത് പാർവ്വതി

മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പാർവതി

മമ്മൂക്കയോട് ചോദിച്ചിട്ടില്ല, ഇത് വരെ പറഞ്ഞിട്ടുമില്ല; ‘കാർണിവൽ’ കാലം ഓർത്തെടുത്ത് പാർവ്വതി

‘അന്ന് മമ്മൂക്ക കൈകൊണ്ട് തടുത്തിട്ടാല്ലായിരുന്നെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ’, പറയുന്നത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടി പാർവതി. കാർണിവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ മനസാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പാർവ്വതി.

“കാർണിവലിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നൊരു രംഗമുണ്ട്. ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുകയാണ്. മമ്മൂക്കയാണ് ജീപ്പ് ഓടിക്കുന്നത്. അന്ന് സീറ്റ് ബെൽറ്റ് പരിപാടിയൊന്നും ഇന്നത്തെ അത്ര സ്ട്രിക്റ്റ് അല്ലല്ലോ. ഞാൻ മുൻസീറ്റിൽ ഇരിപ്പുണ്ട്, വളരെ കാഷ്വലായി ഇരിക്കുകയാണ്. മമ്മൂക്കയുടെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറയുന്നത്.

എന്തോ ഒരാവശ്യത്തിന് വണ്ടി പെട്ടെന്ന് സഡൻ ബ്രേക്കിടുകയാണ്, മമ്മൂക്ക ആദ്യം ആലോചിച്ചുവച്ചിരിക്കുന്നത് മുന്നിലിരിക്കുന്ന എന്റെ സുരക്ഷയാണ്. സഡൻ ബ്രേക്ക് ഇട്ടാൽ എന്തായാലും ഞാനെവിടെയെങ്കിലും പോയി ഇടിക്കും, അത് മനസ്സിലാക്കിയാവണം, മമ്മൂക്ക എന്നെ കൈകൊണ്ട് തടുത്തിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്. അല്ലെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ. മമ്മൂക്കയോട് അതിനെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചില്ലെങ്കിലും​ അതിപ്പോവും എന്റെ ഓർമയിൽ അങ്ങനെ കിടക്കുന്ന കാര്യമാണ്,” പാർവതി പറഞ്ഞു.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടിയാണ് പാർവതി. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്തവേദിയിലേക്ക് പാർവതി തിരികെയെത്തിയിരുന്നു. അടുത്തിടെ, ഒരു ഫാഷൻ ഷോയിൽ റാംപിൽ ചുവടുവെയ്ക്കുന്ന പാർവതിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലായിരുന്നു മകൾ മാളവികയ്ക്ക് ഒപ്പം പാർവതി റാംപിൽ ചുവടുവെച്ചത്.

Read more: എന്റെ പെണ്ണുങ്ങളിങ്ങനെ തിളങ്ങുമ്പോൾ: സന്തോഷം പങ്കിട്ടു ജയറാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy sharing carnivel movie location experience with mammootty

Best of Express