റിമ കല്ലിങ്കലും പാർവതിയും അടുത്ത സുഹൃത്തുക്കളാണ്. ഒരേ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നവർ, അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുന്നവർ. വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അടുത്തിടെ നടത്തിയ യാത്രയുടെ ചില ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പാർവതിയും റിമയും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്.

Read More: “മോളെ, ഈ ശ്രീഹള്ളി പോള….” വഴി ചോദിച്ച് റിമ കല്ലിങ്കൽ

 

View this post on Instagram

 

We gone and done happy, yo! Like no other business but happy! @rimakallingal

A post shared by Parvathy Thiruvothu (@par_vathy) on

ഒരു പുസ്തകശാലയ്ക്കുള്ളിൽ മനോഹരമായ കുറേ മണിക്കൂറുകൾ ചെലവഴിച്ചശേഷം കാലിഫോർണിയൻ സായാഹ്നം ആഘോഷിക്കാൻ ഇറങ്ങിയതാണ് ഇരുവരും. അതിനിടയിൽ റിമ ഹാർമോണിക്ക വായിക്കുന്നതും പാർവതി അത് ആസ്വദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Read More: പാർവതിയെ വിമർശിച്ച് ആരാധിക; തെറ്റ് തിരുത്തി താരം

പാർവതിയുടെ പോസ്റ്റിന് താഴെ റിമയുടെ കമന്റുമുണ്ട്. “സംഗീതം, പുസ്തകങ്ങൾ, സുഹൃത്തുക്കൾ.. ആഹാ, ജീവിതം എത്ര നല്ലതാണ്,” എന്നായിരുന്നു റിമയുടെ കമന്റ്.

ജീവിതത്തിൽ ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് റിമയും പാർവതിയും. അടുത്തിടെ സ്പെയിനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സിനിമകൾ കഴിയുന്ന ഇടവേളകളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം അവധിയെടുത്താണ് പാർവതിയുടെ യാത്രകൾ. പാർവതിയും യാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook